അര്‍ശസിനുള്ള ഔഷധങ്ങള്‍ തുടര്‍ച്ച :
ഞെട്ടാവല്‍ തളിര്, ശുദ്ധിചെയ്ത ചേര്‍ക്കുരു, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കടുക്കാത്തൊണ്ട് ഇവ സമം കരിക്കിന് വെള്ളത്തില്‍ രണ്ട് മണിക്കൂറോളം വേവിച്ച് വെള്ളം വറ്റുന്നതിന് മുമ്പ് വാങ്ങി, ശേഷിക്കുന്ന വെള്ളത്തില്‍ നന്നായി അരച്ച് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി ഉണക്കി, ഓരോ ഗുളിക വീതം കടിച്ചു ചവച്ചു തിന്ന ശേഷം അര ഗ്ലാസ് ചൂടു വെള്ളം കുടിക്കുക. ദിവസം രണ്ടു നേരം, രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും മുപ്പതു ദിവസം ഇതു സേവിച്ചാല്‍ മാറാത്ത അര്ശസില്ല.
ഉങ്ങിന്റെ തളിരിലയും കറിവേപ്പിലയും 300 ഗ്രാം വീതമെടുത്ത് നന്നായി അരിഞ്ഞ് അതിനൊപ്പം പഴുത്തതേങ്ങ (മൂത്ത തേങ്ങ) ചിരകിയത് 300 ഗ്രാം ചേര്‍ത്ത് യോജിപ്പിച്ചു വെയ്ക്കുക. 200മില്ലി നറുനെയ്യില്‍ 50 ഗ്രാം കടുക് മൂപ്പിക്കുക. അതിനു ശേഷം 50 ഗ്രാം ചുവന്നുള്ളി അരിഞ്ഞതിട്ട് മൂപ്പിക്കുക. അതിലേക്ക് ഇലക്കൂട്ട് ചേര്‍ത്ത് ഇളക്കി രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഇന്തുപ്പ് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇളക്കി വാങ്ങുക. ഇത്രയും സാധനം മൂന്ന് ദിവസം കൊണ്ട് കറിയായോ അല്ലാതെയോ ഭക്ഷിക്കുക. അതോടെ എല്ലാവിധ അര്ശോരോഗങ്ങളും അര്ശസ്സുകൊണ്ടുള്ള മലബന്ധവും അര്‍ശസില്‍ നിന്ന് രക്തമൊലിക്കുന്നതും നടുവേദനയും മാറിക്കിട്ടും. പരമാവധി രണ്ടു കൂട്ട് മരുന്ന് (ആറു ദിവസത്തിനുള്ളത്) കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: