ന്യൂദല്‍ഹി : ഇന്ത്യയില്‍ വളരെ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ പ്രമേഹ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ചിനും- 19 വരെ പ്രായമുള്ള കട്ടികലല് ഈ രോഗം വ്യാപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2016- 18 കാലയളവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം പ്രകാരം പത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പ്രമേഹം ഉണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
അതേസമയം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്ന് ശതമാനവും കൗമാരക്കാരില്‍ നാല് ശതമാനവും കൊളസ്ടോള് രോഗത്തിനും അടിമയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏഴ് ശതമാനം പേര്‍ക്ക് ഗുരുതരമായ കിഡ്നി രോഗം ഉള്ളവരാണ്. കൗമാരക്കാരില്‍ അഞ്ചു ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദ്ദവും (ഹൈപ്പര്ടെന്ഷന്) ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സിഎന്‍എന്‍എസ് കോംപ്രിഹെന്‍സീവ് നാഷണല്‍ ന്യൂട്രീഷ്യന്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 19 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളിലെ പോഷകാഹാര വളര്‍ച്ച തുടങ്ങിയ പഠനം നടത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം പഠനം നടത്തിയത്
ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കുട്ടികള്‍ വളര്‍ച്ച കുറവില്‍ ഏറെ മുന്‍ പന്തിയിലാണ്. 37- 42 ശതമാനം വരെയാണ് ഇവിടെ വളര്‍ച്ചക്കുറവ് അനുഭവപ്പെട്ടിരിക്കുന്നത്. ഗോവ ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് രണ്ടാംസ്ഥാനത്ത് (16-21 ശതമാനം).
അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള 35 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവ് ഉള്ളവരാണ്. ഇതില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതരമായി ഭാരക്കുറവുണ്ട്. 18 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റാമിന്‍ എയുടെ കുറവുണ്ട്. കൗമാരക്കാരില്‍ ഇത് 16 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: