ബീജിങ് : സാമ്പത്തിക മാന്ദ്യവും തൊഴില്‍ ചെലവ് വര്‍ധിച്ചതും മൂലം ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പ്പാദനം അവസാനിപ്പിച്ചു. ലാഭ വിഹിതം കുറയുകയും ചെലവ് വര്‍ധിക്കുകയും ചെയ്തതോടെയാണ് ഉത്പ്പാദനം കേന്ദ്രം നിര്‍ത്തലാക്കാന്‍ ചൈന തീരുമാനിച്ചത്.
ഇതോടെ ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന സാംസങ് ഫോണിന്റെ ഉല്പാദന കേന്ദ്രവും അടുത്തിടെ നിര്‍ത്തലാക്കി. അതിവേഗ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ വിപണിയെ കണ്ണുവെച്ചു കൊണ്ടാണ് സാംസങ് ചൈനീസ് വിപണിയില്‍ നിന്നും പിന്മാറുന്നത്.
തൊഴിലാളി ചെലവ് വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷവും ചൈനയില്‍ സാംസങ് ഫാക്ടറി ഉത്പാദനം നിര്‍ത്തി വെച്ചതാണ്. ചൈനയിലെ ബീജിങ് പ്ലാന്റില്‍ ഉല്പാദനം നിര്‍ത്തുകയാണെന്ന് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സോണിയും വ്യക്തമാക്കിയിരുന്നു.
നിലവില്‍ തായ്ലന്ഡില് മാത്രമാണ് സോണിയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനി.
നടപ്പു സാമ്പത്തിക വര്‍ഷം ചൈനീസ് വിപണിയില്‍ സാംസങ്ങിന്റെ ലാഭ വിഹിതം ആദ്യ പാദത്തില്‍ നിന്നും ഒരു ശതമാനമായി ചുരുങ്ങിയിരുന്നു. 2013 ല്‍ ഇത് 15 ശതമാനമായിരുന്നു. കൂടാതെ ആഭ്യന്തര ബ്രാന്‍ഡുകളായ ഹുവായ്, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ഉല്പാദനം കുറയാന്‍ കാരണമായി. ചൈനയിലെ ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത് ആഭ്യന്തര ബ്രാന്‍ഡുകളാണ്. ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാംസങിന്റെ ലക്ഷ്യം. ഇന്ത്യ ഉള്‍പ്പടെയുള്ള ഈ രാജ്യങ്ങളില്‍ ഉത്പ്പാദന ച്ചെലവ് താരതമ്യേന കുറുവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: