ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉടന്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്താന് റെയില്‍വേ മന്ത്രി. ഒക്ടോബറിനോ നവംബറിലോ യുദ്ധമുണ്ടാകുമെന്നാണ് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞത്. റാവല്‍പിണ്ടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റാഷിദ് അഹമ്മദ് പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയത്. കറാച്ചിക്കടുത്ത് മിസൈല്‍ പരീക്ഷണം നടത്താന്‍ പാകിസ്ഥാന് തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാകിസ്ഥാന് കഴിഞ്ഞദിവസം ഭീഷണിയുയര്‍ത്തിയിരുന്നു. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഗൗരവമായി പരിഗണിക്കുന്നുണ്ടെന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നെന്നും ഫവാദ് ഹുസൈന് ട്വീറ്റ് ചെയ്തിരുന്നു. മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ലോകത്തിലെ 25 കോടി മുസ്ലീങ്ങള്‍ പാകിസ്താനെ ഉറ്റുനോക്കുകയാണ്. കാശ്മീരികള്‍ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് പോരാടിയില്ലെങ്കില്‍ പാകിസ്താന് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റായിരിക്കുമെന്നും പാക് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറയുന്നു. എല്ലാ പാകിസ്താന്‍കാരുടേയും കൈയില്‍ തോക്കുകളുണ്ട്. ഇതെല്ലാം കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഉപയോഗിക്കുമെന്ന വെല്ലുവിളിയും അദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍, പട്ടാള അട്ടിമറി തടയുന്നതിന് വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: