ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാര്‍വതിനിജാ-
ന്നിതംബാദാച്ഛിദ്യ ത്വയി ഹരണരൂപേണ നിദധേ
അതസ്തേ വിസ്തീര്‍ണ്ണോ ഗുരുരയമശേഷാം വസുമതീം
നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച
(ഹേ) പാര്‍വ്വതി – (അല്ലയോ) പാര്‍വതീ
ക്ഷിതിധരപതി – പര്‍വതരാജനായ
(ഹിമവാന്)
ഗുരുത്വം – ഗുരുത്വത്തെയും
വിസ്താരം – വിസ്താരത്തെയും
നിജാത് നിതംബാത്ആച്ഛിദ്യ – തന്റെ നിതംബത്തില്‍
നിന്നും മുറിച്ച്
ത്വയി ഹരണരൂപേണ നിദധേ-അവിടുത്തേക്ക് സ്ത്രീധനമായി തന്നു.
അതഃ തേ – അതിനാല്‍ അവിടുത്തെ
അയം – ഈ
നിതംബപ്രാഗ്ഭാരഃ -നിതംബത്തിന്റെ പ്രാഗ്ഭാരം (പിന്‍ഭാരം)
വിസ്തീര്ണ്ണഃ, ഗുരുഃ – വിസ്താരമുള്ളതായും ഗു രുത്വമുള്ളതായും(ഭവിച്ച്)
അശേഷാം വസുമതീം – ഭൂമിയെ മുഴുവന്‍
സ്ഥഗയതി – മറയ്ക്കുന്നു
ലഘുത്വം നയതി ച – ലഘുവാക്കിത്തീര്ക്കയും ചെയ്യുന്നു.
അല്ലയോ പാര്‍വതീ ദേവി! പര്‍വതരാജനായ ഹിമവാന്, തന്റെ നിതംബഭാഗത്തില്നിന്ന് ഗുരുത്വത്തേയും, വിസ്താരത്തെയുമെടുത്ത് നിന്തിരുവടിക്ക് സ്ത്രീധനമായിത്തന്നു. അതിനാല്‍ അവിടുത്തെ നിതംബത്തിന്റെ പിന്‍ഭാഗം ഗുരുവും വിസ്തീര്‍ണവുമായി ഭവിച്ച് ഭൂമിയെ മുഴുവന്‍ മറയ്ക്കുന്നു; ലഘുവായും തീര്‍ക്കുന്നു.8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: