ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഹര് ഘര്‍ ജല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ പ്രാവര്‍ത്തികമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യത്തെ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഇത്.
കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന് മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യവാഗ്ദാനം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം പല സംസ്ഥാനങ്ങളെയും പിടികൂടിയിരുന്നു. രാജ്യത്തിന്റെ എല്ലാഭാഗത്തും വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതിയും പൂര്‍ത്തിയായി വരികയാണ്. കുടിവെളള ജല വിതരണത്തിന് ഇത് ഉപകാരപ്രദമാകും.
2030 ല്‍ ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ രാജ്യവ്യാപകമായി കുടിവെള്ള വിതരണം 2024 ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് നിതി ആയോഗും കേന്ദ്ര സര്‍ക്കാരും ലക്ഷ്യം വെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: