രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന ജനശക്തിയെ വാര്‍ത്തെടുത്ത് ആദര്‍ശപൂര്‍ണ്ണമായ ജീവിതത്തിലൂടെ സ്വയംസന്നദ്ധരായ രാജ്യസേവകരെ സൃഷ്ടിക്കുകയെന്ന ദൗത്യപൂര്‍ണ്ണമായ മഹത്കര്‍മ്മം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി നിര്വ്വഹിക്കുമ്പോള് ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ നാനാമേഖലകളിലും പുരോഗതിയം ക്ഷേമവും കൈവരിക്കുവാന്‍ ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാനാണ് ബിജെപി നേതൃത്വത്തിലുള്ള ഗവര്‍മെന്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അധികാരം ജനസേവനത്തിന്റെ മാധ്യമമാണെന്നുള്ള കാഴ്ചപ്പാടാണ് ബിജെപിയുടേത്. ജനസേവനത്തിനുപകരം സ്വാര്‍ത്ഥ സേവനം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ ജനധിപത്യ അഭിലാഷത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ചരിത്രമാണ് ദീര്‍ഘകാലം ഇന്ത്യയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന്റെ ഭരണചരിത്രം. കോണ്‍ഗ്രസ്സിന്റെ ഗര്‍ഭപാത്രത്തില്‍ പിറന്ന നെഹ്റുമുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും അഴിമതിയുടെ ആരോപണങ്ങളില്‍ ആടിയുലഞ്ഞിരുന്നു.
ഇവര്നയിച്ച സ്വാര്‍ത്ഥതയുടെ രാഷ്ട്രീയ അധികാരം ഇതിനകം ഇന്ത്യ കൈവരിക്കേണ്ട വികസനത്തെയും പുരോഗതിയെയും പിന്നോട്ടടുപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇന്ത്യയുടെ ഹൃദയമായ ഗ്രാമീണജനത മാറ് മറയ്ക്കാനും മറയുള്ള കക്കൂസിനും കുളിമുറിക്കുംവേണ്ടി ജനപ്രതിനിധികളുടെ മുന്നില്‍ യാചിച്ചുനില്‍ക്കുന്ന ദയനീയചിത്രം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് സംഭവിച്ച അപചയം പരിശോധിക്കപ്പെടേണ്ടത്. ദീര്‍ഘകാലം ഭരിച്ചിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് പാവപ്പെട്ടവരുടെ ദൈന്യത പരിഹരിക്കാനായില്ല. ഈ ചോദ്യം അവശേഷിക്കുമ്പോള്‍ ബിജെപി ഗവണ്മെന്റ് കോണ്‍ഗ്രസ്സില്‍നിന്ന് വ്യതിരിക്തമാകുന്നത് മോദി ഭരണത്തിന്റെ പകല്‍ക്കാഴ്ചയാണ്.
2014ല്‍ അധികാരത്തില്‍വന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം ദരിദ്രജനതയുടെ ഉന്നമനവും ക്ഷേമവുമായിരുന്നു. ഇന്ത്യയെ കുടുംബസ്വത്തായി ദീര്‍ഘകാലം കൊണ്ടുനടന്ന കോണ്‍ഗ്രസ്സിന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ വന്നത് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍തന്നെ കോണ്ഗ്രസ്സുകാര് വ്യാജ മതേതര വാദികളുടേയും ഛിദ്രശക്തികളുടെയും ഒപ്പംകൂടി ഇന്ത്യയില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ ശ്രമിച്ചു. അവാര്‍ഡ് വാപ്പസിയില്നിന്ന് ആരംഭിച്ച് ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പച്ചക്കള്ളം പറയുന്നതുവരെയുള്ള കുത്സിത ഗുഢാലോചനകള്‍ പലതും നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
നിദാന്ത ജാഗ്രതയോടെ ജനഹൃദയങ്ങളില്‍ കാലങ്ങളായി ബിജെപി വളര്‍ത്തിക്കൊണ്ടുവന്ന രാജ്യസ്നേഹവും സത്യസന്ധമായ രാജ്യസേവനവും ജനങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരകമായി. ഇന്ത്യന്‍ രാഷ്ട്രീയം ആരുടെയും കുടുംബസ്വത്തല്ലെന്ന് തെളിയിച്ചതിന്റെ മാതൃകാപരമായ ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുസാധാരണ കുടുംബത്തില്‍ ജനിച്ച് ചായവില്‍പ്പനക്കാരനായി വളര്‍ന്ന് രാജ്യത്തിന്റെ പ്രധാന സേവകനായ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. ശ്യാമപ്രസാദ് മുഖര്‍ജിയും, ദീനദയാല്‍ജിയും, വാജ്പേയിയും, അദ്വാനിയുമടങ്ങുന്ന ബിജെപിയുടെ നേതൃനിര ജനഹൃദയങ്ങളില്‍ ആരാധ്യരായിമാറിയത് ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന കറകളഞ്ഞ രാജ്യസ്നേഹത്തിന്റെ ഉദാത്തവും സത്യസന്ധവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വലവിജയം സമാനതകളില്ലാത്ത ചരിത്രവിജയമാണ്. സര്‍വ്വസ്പര്‍ശിയും സര്‍വ്വവ്യാപിയുമായി ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉപകാരപ്രദമായ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ നരേന്ദ്രമോദി ഗവണ്മെന്റ് മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി സ്വന്തം ചിഹ്നത്തില്‍ ഭൂരിപക്ഷംനേടി തുടര്‍ഭരണത്തിന് അര്‍ഹത നേടുന്ന ആദ്യത്തെ സര്‍ക്കാരാണ്. നെഹ്റുവിനും ഇന്ദിരക്കുംശേഷം നരേന്ദ്രമോദിയാണ് ചരിത്രത്തിലെ അവിസ്മരണീയസംഭവത്തിന്റെ നെടുംനായകനായത്. മുന്നൂറ്റിമൂന്ന് ലോകസഭ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണവിജയം നേടിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 224 മണ്ഡലങ്ങളില്‍ 50%ല്‍ കൂടുതല്‍ ജനപിന്തുണനേടി.
ഹിന്ദി ഹൃദയഭൂമിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മുസ്രീം ക്രൈസ്തവന്യൂനപക്ഷ മണ്ഡലങ്ങളിലും ബിജെപി നേടിയ രാഷ്ട്രീയവിജയം ഇന്ത്യയിലെ ജനാധിപത്യസമൂഹം ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്. ഏറ്റവുംകൂടൂതല് സ്ത്രീകള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും പതിമൂന്ന് സംസ്ഥാനങ്ങളില്‍ 50%ത്തിന് മുകളില്‍ വോട്ട് വിഹിതം ബിജെപിക്ക് ലഭിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന് 18 സംസ്ഥാനങ്ങളില്‍ ഒരുസീറ്റ്പോലും നേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ത്രിപുരയും ബംഗാളും അടക്കിവാണിരുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 88 സീറ്റുകളില്‍ 44 എണ്ണവും ഹിന്ദി ഹൃദയ ഭൂമിയിലെ 65 സീറ്റുകളില്‍ 62 സീറ്റും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയപരാജയം അതിദയനീയമായി തീര്‍ന്നു.
തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണവിജയം രാജ്യത്തിന് സമര്‍പ്പിച്ച ബഹു: പ്രധാനമന്ത്രി വികസനവും വിശ്വാസവും സംരക്ഷിക്കുമെന്നും നിസ്വാര്‍ത്ഥമായ രാജ്യഭരണത്തിലൂടെ ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പുതിയ ഇന്ത്യ എന്ന സങ്കല്‍പ്പവുമായി തുടങ്ങിയ ഭരണത്തിലെ ആദ്യത്തെ മന്ത്രിസഭ തീരുമാനം രാജ്യത്തിന് വേണ്ടി ജീവത്യാഗം സമര്‍പ്പിച്ച കാവല്ഭടന്മാരുടെ കുടുംബങ്ങളുടെ ക്ഷേമവും ചെറുകിട കച്ചവടക്കാര്‍ക്കും അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു എന്നത് പ്രശംസനീയമാണ്.
അഴിമതിയിലും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും മുഴുകി ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ ഛിദ്രശക്തികളോടൊപ്പം അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ടാക്കിയ പ്രതിപക്ഷപാര്‍ട്ടികളെ അവഗണിച്ച ഇന്ത്യന്‍ ജനത ബിജെപിയെയും നരേന്ദ്രമോദിയേയും ഹൃദയത്തില്‍ ആശ്ലേഷിച്ചുകൊണ്ട് ജനകീയജനവികാരം പ്രകടിപ്പിക്കുന്നതാണ് വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ദേശീയരാഷ്ട്രീയവികസന കാഴ്ചപ്പാടില്‍നിന്നും അന്യവത്കരിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറുന്നുവോ എന്ന പൊതുബോധം കേരളത്തിലെ ശരാശരി ജനങ്ങള്‍ക്കിടയിലെ ഇന്നത്തെ ഉത്കണ്ഠയാണ്. ഇന്ത്യയുടെ ദേശീയരാഷ്ട്രീയത്തോടൊപ്പം വികസനത്തിന്റെ പാതയില്‍ കേരളവും മുന്നേറേണ്ടതുണ്ട്. രാജ്യദ്രോഹികള്‍ ദീര്‍ഘകാലം കയ്യടക്കി വെച്ചിരുന്ന ത്രിപുരയിലും ബംഗാളിലും ബിജെപി ജൈത്രയാത്ര നടത്തുമ്പോള്‍ വികസനരാഷ്ട്രീയത്തിന്റെ പുത്തന്പരിപ്രേക്ഷ്യത്തില് പുതിയ ഇന്ത്യയുടെ ഭാഗമാകാന്‍ കേരളത്തെ തയ്യാറാക്കേണ്ടത് ഓരോ രാജ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്.
ഈ ദൗത്യം ഏറ്റെടുക്കേണ്ടത് അനിവാര്യമാകുന്നതിനു കാരണം ഛിദ്രശക്തികളും രാജ്യദ്രോഹികളും അഴിമതിക്കാരും കേരളത്തില്‍ അരങ്ങ് തകര്‍ക്കുന്നെന്ന പച്ചയായ യാഥാര്‍ത്ഥ്യം നിലനില്ക്കുന്നതുകൊണ്ടാണ്. ലോകത്തെവിടെയെങ്കിലും ഭീകരാക്രമണമുണ്ടായാല്‍ വേരുകള്‍ തേടി അന്വേഷണം എത്തുന്നത് കേരളത്തിലാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമില്ലാത്തതും, ജനങ്ങളെ വഞ്ചിക്കുന്നതുമായ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അപചയത്തിന്റെ നാള്‍വഴികളില്‍ സഞ്ചരിക്കുമ്പോള്‍ വ്യവസായികളും യുവാക്കളും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭരണകൂടക്രൂരതയുടെ ഇരകളായി മാറുന്നുവെന്നതാണ് കേരളത്തിലെ ഇന്നത്തെ നേര്‍കാഴ്ച.
രാഷ്ട്രീയ അധികാരത്തിനപ്പുറം മലയാളിയുടെ മാനംകാക്കാനും അടുത്ത തലമുറയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തില്‍ ഏറ്റവം വേഗതയാര്‍ന്ന രാഷ്ട്രീയവളര്‍ച്ച കൈവരിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും ബിജെപിയാണ്.
സത്യസന്ധത ഇല്ലാത്ത കമ്മ്യൂണിസത്തിനും മണ്ടപോയി ഷണ്ഡത്വം ബാധിച്ച കോണ്‍ഗ്രസ്സിനും ബദലായി കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ബിജെപിയോടൊപ്പം അണിചേരുവാന്‍ ഒരുമിക്കുന്ന അവസരമാണ് ബിജെപിയുടെ അംഗത്വപ്രവേശന പ്രവര്‍ത്തനം. ഇടത് വലത് മുന്നണികളുടെ കുപ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് നിഴലുകളെ യാഥാര്‍ത്ഥ്യങ്ങളായി കരുതി അപഥസഞ്ചാരം നടത്തുന്ന കാലിക രാഷ്ട്രീയത്തില്‍നിന്നും ദേശീയരാഷ്ട്രീയത്തിന്റെ ഗംഗാപ്രവാഹത്തിലേക്ക് കേരളത്തെ ലയിപ്പിക്കേണ്ട ദൗത്യപൂര്‍ണ്ണമായ കര്‍ത്തവ്യമാണ് അംഗത്വപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: