വാഷിങ്ടണ്‍ : രാജ്യത്തിന് അഭിമാനമായി പ്രമുഖ അമേരിക്കന്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ആപ്പിളിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യക്കാരനെത്തുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ജനിച്ച സാബിഹ് ഖാനാണ് ഈ നേട്ടം കൈവരിച്ചത്. ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് ഖാന്റെ നിയമനം.
1995ലാണ് സാബിഹ് ആദ്യമായി ആപ്പിളിന്റെ ഭാഗമാകുന്നത്. 1990കളുടെ അവസാനം മുതല്‍ ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളെല്ലാം നിര്‍മ്മിച്ച് അത് വിപണിയില്‍ എത്തിക്കാനും, ആപ്പിള്‍ സ്റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ വിതരണം ചെയ്യാനും മുന്പില് നിന്നത് സാബിഹാണ്. ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ(സിഒഒ) ജെഫ് വില്യംസിനോടാണ് സാബിഹ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
തന്റെ ഹൃദയം കൊണ്ടാണ് സാബിഹ് ഓപ്പറേഷന്‍സ് ടീമിനെ നയിക്കുന്നതെന്നാണ് ആപ്പിള്‍ കമ്പനി തലവന്‍ ടിം കുക്ക് സാബീഹിന്റെ സ്ഥാനക്കയറ്റത്തെ കുറിച്ച് പ്രതികരിച്ചത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും സഹപ്രവര്‍ത്തകരോട് ബഹുമാനത്തോടെ പെരുമാറികൊണ്ടുമാണ് സാബിഹ് ജോലിചെയ്യുന്നതെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളയാളാണ് സാദിഹ് ഖാന്. അമേരിക്കയിലുള്ള റെന്‍സലാര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുമാണ് സാദിഹ് ബിരുദാനന്തര ബിരുദം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: