നീലേശ്വരം രാജാവും കൂട്ടരും കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്! ഒരിക്കല്‍ കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്, ഭൈരവന് എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. സംപ്രീതരായ ദേവകള്‍ തങ്ങളുടെ ഭക്തരുടെ രക്ഷക്കായി പടമടക്കി ഭഗവതിയെ അയച്ചു. ആക്രമണകാരികള്‍ ബോധരഹിതരായി നിലംപതിക്കുകയും ശത്രുക്കള്‍ പിന്മാറുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിച്ച് കൊണ്ടാണ് കോറോത്ത് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും പടമടക്കി ഭഗവതി തെയ്യം കെട്ടിയാടുന്നത്.
മറ്റൊരു പുരാവൃത്തവും ഈ തെയ്യവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കോലത്തുനാട് കീഴടക്കാന്‍ വന്ന മായപ്പട നാടും നാട്ടങ്ങാടികളും കീഴടക്കി മുന്നേറിയപ്പോള്‍ കല്ലന്താറ്റ് തണ്ടപ്പുലയന്‍ ഉപാസാന മൂര്‍ത്തിയെ തോറ്റിണര്‍ത്തി. ആ ഉഗ്ര സ്വരൂപിണി പട നടുവിലേക്ക് കൊടുങ്കാറ്റായി പാഞ്ഞ് ചെന്ന് ശത്രുക്കളെ കൊന്നുതള്ളി, ശേഷിച്ചവര്‍ ജീവനും കൊണ്ടോടി. പട ജയിച്ച ദേവി പടമടക്കി തമ്പുരാട്ടി എന്നറിയപ്പെട്ടു. ഈ തെയ്യം കെട്ടിയാടുന്നത് പുലയരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: