കോട്ടയം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാളെ അധികാരത്തിലേറുന്ന കേന്ദ്ര സര്‍ക്കാരുമായി വികസന വിഷയങ്ങളില്‍ സഹകരിച്ച് പോകുമെന്ന് നിയുക്ത എംപി തോമസ് ചാഴിക്കാടന്. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജനങ്ങള്‍ക്ക് എതിരാണെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ആ വികാരത്തോടപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ആശയപരമായി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വികസന വിഷയങ്ങളില്‍ ഒരുമിച്ച് നില്ക്കും. എന്‍ഡിഎ സര്‍ക്കാര്‍ എല്ലാവരുടേയും സര്‍ക്കാരാണെന്നും അതിനാല്‍ സഹകരിക്കാതെയിരിക്കാന് കഴിയില്ലെന്നും ചാഴിക്കാടന് പറഞ്ഞു.
റെയില്‍വേ, വിനോദസഞ്ചാരം, റബ്ബര്‍ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ക്കായിരിക്കും മുന്‍ഗണന. നിലവിലുള്ള റോഡ് ഉന്നത നിലവാരത്തില്‍ എത്തിയതിന് പിന്നില്‍ കേന്ദ്ര റോഡ് ഫണ്ടാണ്.
ഇത്തരം ഫണ്ടുകള്‍ പരമാവധി മണ്ഡലത്തിന്റെ വികസനത്തിനായി വിനിയോഗിക്കും. ജോസ് കെ. മാണി തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ചാഴികാടന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന അധികാരത്തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കെ.എം. മാണി അവസാനം എടുത്ത രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിഞ്ഞതായും ചാഴികാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: