തിരുവനന്തപുരം: ജനവിധി എതിരായതിനാല്‍ മുഖ്യമന്തി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 75 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ ജനപിന്തുണ നഷ്ടമായി. ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എ മാരായ പ്രദീപ്കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലും വീണാ ജോര്‍ജിന്റെ മണ്ഡലമായ ആറന്മുളയിലും യൂഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. അതിനാല്‍ ജനാധിപത്യമര്യാദ അനുസരിച്ച് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇരുവരും തയാറാകണം.
ബിജെപിക്ക് വിജയിക്കാനായില്ലെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാനായി. 10.9 ശതമാനത്തില്‍ നിന്നും 16ശതമാനത്തിലേക്ക് ഉയര്‍ന്ന് കൂടുതല്‍ ജനങ്ങളുടെ വിശ്വാസം നേടാനായി. കുറവുകള്‍ പരിഹരിച്ച് ഉപതെരഞ്ഞെടുപ്പുകളെ നേരിടും. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും സമദൂര നിലപാടുകള്‍ ആണ് സ്വീകരിച്ചത്. അതിനാല്‍ അവര്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയില്ല. യുഡിഎഫ് ജയിക്കാന്‍ കാരണം ജാതിമത പ്രീണനമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്നമാണ്. അത് വില്പ്പനച്ചരക്ക് ആക്കാന്‍ ബിജെപി തയാറല്ല. സിപിഐയ്ക്ക് സ്വന്തം കാലില്‍ നില്ക്കാന് പറ്റാതായി. കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. സത്യപ്രതിജ്ഞാ ദിവസം ബിജെപി സംസ്ഥാന ഘടകം വിജയാഹ്ലാദ ദിനമായി ആഘോഷിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: