ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന് കുരിക്കളും ഐപ്പള്ളിയും. പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായതിനാല് ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്.
അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പിത്താരി എന്ന പുലയബാലനെ കോലത്തരചന്‍ ശകുനപ്പിഴയുടെ കാരണം പറഞ്ഞ് വെടിവെച്ച് കൊന്നു. തന്റെ ഭൃത്യനും പ്രിയപ്പെട്ടവനുമായ പുലയബാലനെ കൊന്നതിനെ ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി.
അഴീക്കോട്ടരമനയിലെ ശ്മശാനത്തില്‍ സംസ്കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും, അഴീക്കോട്ടരചന്‍ എമ്പ്രാന് ഗുരുക്കള്‍ തെയ്യവുമായ് മാറി. പുലയസമുദായത്തിലുള്ളവരാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: