കണ്ണൂര്‍: കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ റീപോളിങ് നടന്ന കണ്ണൂര്‍ മണ്ഡലത്തിലെ ധര്‍മ്മടം കുന്നിരിക്ക ബൂത്തില്‍ ഓപ്പണ്‍ വോട്ടിനെച്ചൊല്ലി തര്‍ക്കം. പോളിങ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലായിരുന്നു തര്‍ക്കം. ഓപ്പണ്‍ വോട്ടിന് സഹായിക്കാനെത്തിയ ആള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍പെട്ട പാമ്പുരുത്തിയില്‍ സ്ത്രീകള്‍ രാവിലെ തന്നെ കൂട്ടമായി വോട്ടു ചെയ്യാനെത്തി. മുഖാവരണം ധരിച്ച് ഈ ബൂത്തില്‍ കഴിഞ്ഞ തവണ അമ്പതിലേറെപ്പേര്‍ കള്ളവോട്ട് ചെയ്തെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ പര്‍ദ്ദ ധരിച്ച് പാമ്പുരുത്തി ബൂത്തിലെത്തിയ സ്ത്രീകള്‍ ബൂത്തിലെത്തിയപ്പോള്‍ മുഖാവരണം സ്വയം മാറ്റി.
മുഖാവരണം മാറ്റി പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിരുന്നു. റീ പോളിങ് നടന്ന ഏഴ് ബൂത്തുകളില്‍ നാലിടത്ത് സിപിഎമ്മും മൂന്നിടത്ത് മുസ്ലിം ലീഗും കള്ള വോട്ട് ചെയ്തുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: