ബാങ്കോക്ക്: മണ്ണില്‍ കുഴിച്ചിട്ട ചോരക്കുഞ്ഞിന്റെ രക്ഷകനായി നായക്കുട്ടി. പിങ്പോങ് എന്ന നായക്കുട്ടിയാണ് സമയോചിതമായ ഇടപെടലില്‍ കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ഈ മാസം 15ന് വടക്കുകിഴക്കന്‍ തായ്ലന്ഡിലെ നാകോണ്‍ റാചാസിമ പ്രവിശ്യയിലാണ് സംഭവം നടന്നത്.
15കാരി കുഞ്ഞിന് ജന്മം നല്കിയ ശേഷം വീടിന് സമീപമുള്ള കൃഷിയിടത്തിലെ അഴുക്ക് ചാലില്‍ കുഴിച്ചിട്ട് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലതെത്തിയ പിങ്പോങ് മണ്ണു നീക്കി കുഞ്ഞിനെ രക്ഷപ്പെടുത്തിയശേഷം കുരച്ച് ബഹളമുണ്ടാക്കി യജമാനനെ സംഭവ സ്ഥലത്തേയ്ക്ക് എത്തിക്കുകയായിരുന്നു.
പിങ്പോങ്ങിന്റെ ഉടമ കുഞ്ഞിനെ കണ്ടയുടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കൗമാരക്കാരിയായ കുഞ്ഞിന്റെ മാതാവിനേയും കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ആശപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്യയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുഞ്ഞിന്റെ വിവരം മാതാപിതാക്കള്‍ അറിയുമെന്ന് പേടിച്ചാണ് ഉപേക്ഷിച്ചതെന്നാണ് കൗമാരക്കാരി പോലീസില്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: