ലണ്ടന്‍ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കമന്റേറ്റര്‍ പദവിയില്‍ ഇരിക്കാന്‍ ഇനി വനിതകളും. ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് കമന്റേറ്റര്‍മാരുടെ ലിസ്റ്റിലാണ് വനികതകളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് ലിസ്റ്റ് പുറത്ത് വിട്ടത്.
24 പേരടങ്ങുന്ന പ്രത്യേക പാനലില്‍ മൂന്ന് സ്ത്രീകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരലവ് ഗാംഗുലി, സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഷ ഭോഗ്ലേ എന്നീ മുന്നുപേരാണ് ഇന്ത്യയില്‍ നിന്നും ലോകകപ്പ് കമന്റേറ്റര്മാരാവുന്നത്.
പാക്കിസ്ഥാനില്‍ നിന്ന് വസീംഅക്രം,റമീസ് റാജ എന്നിവരും,ശ്രീലങ്കയില്‍ നിന്ന് കുമാര്‍ സംഗക്കാര,സിംബാബ്വെയില് നിന്ന് പോമി എംബാഗ്വേ, ബംഗ്ലാദേശില്‍ നിന്ന് അത്തര്‍ അലിഖാന്, ഓസ്ട്രേലിയയില്‍ നിന്ന് മൈക്കല്‍ ക്ലാര്‍ക്ക്, മൈക്കല്‍ സ്ലേറ്റര്‍, വെസ്റ്റിന്‍ഡീസില്‍ നിന്ന് മൈക്കല്‍ ഹോള്‍ഡിങ്, ഇയാന്‍ ബിഷപ്പ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള സൈമണ്ഡൂള്,ബ്രണ്ടന്‍ മക്കല്ലം, ഇയാന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗ്രെയിം സ്മിത്ത്,ഷോണ്‍ പൊള്ളോക്ക് എന്നിവരും പാനലിലുണ്ട്.
ഇംഗ്ലണ്ടില്‍ നിന്നുള്ള ആലിസണ് മിച്ചല്‍, ഇസ ഗുഹ, മുന്‍ ഓസീസ് താരം മെല്ജോണ്സ് എന്നിവരാണ് പാനലില്‍ ഇടം നേടിയ സ്ത്രീകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: