ഒരിക്കല്‍ ശിവനും പാര്‍വതിയും വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ടു. മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി(പുള്ളികരിങ്കാളി)യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്മക്കള്ക്ക് ജന്മം നല്കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍കണ്ണന്‍ എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു. (എന്നാല്‍ നാല് ആണ്മക്കളും പുലിയൂര് കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്).
ശിവന് പുലികണ്ടനും, പാര്വതിപുള്ളിക്കരിങ്കാളിയുമായി പുലികളായി വേഷം മാറിയപ്പോള്‍ പിറന്ന സന്തതികളില്‍ ഒരാളാണ് കാളപ്പുലി അഥവാ കാളപ്പുലിയന്‍ ദൈവം. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, പുലിയൂരുകണ്ണന്‍, പുലിയൂരുകാളി എന്നിവരാണ് മറ്റുള്ളവര്‍.
കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നു ചോര കുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ പിടിക്കുവാന്‍ കരിന്തിരികണ്ണന്‍ എന്ന ആള് സന്നദ്ധനായി. ചന്ദ്രേരന്‍ (ചന്ദ്രക്കാരന്‍) മാവിന് മുകളില്‍ മാനിന്റെ തല പിടിപ്പിച്ച ഒരു കുട്ടിയെ ഇരയായി വച്ച് പുലികളെ നേരിടാന്‍ കരിന്തിരികണ്ണന്‍ തീരുമാനിച്ചു.
കാളപ്പുലിയനാണ് ആ കരിന്തിരികണ്ണനെ വധിക്കുന്നത്. തുടര്‍ന്ന് കരിന്തിരികണ്ണനും ദൈവക്കോലമായി. കാലിച്ചാന്‍ തെയ്യം, വയനാട്ടുകുലവന്‍ തുടങ്ങിയവരുമായി വേഷത്തില്‍ കാളപ്പുലിയന്‍ സാമ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: