ന്യൂദല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ദേശീയതലത്തില്‍ 92.45 ശതമാനമാണ് വിജയം. പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂളിലെ ഭാവന എന്‍. ശിവദാസ് ഉള്‍പ്പെടെ 500ല്‍ 499 മാര്‍ക്ക് വാങ്ങിയ പതിമൂന്നു വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. 498 മാര്‍ക്കോടെ 24 പേര് രണ്ടാം റാങ്കും 497 മാര്‍ക്കോടെ 58 വിദ്യാര്‍ത്ഥികള്‍ മൂന്നാം റാങ്കും നേടി.
പരീക്ഷയെഴുതിയ 99.85 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ച തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. രണ്ടാം സ്ഥാനം ചെന്നൈക്കും. അജ്മീര്‍ മൂന്നാമതും എത്തി. ഉന്നതവിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യങ്ങള്‍ക്കായാണ് ഇത്തവണ പരീക്ഷാഫലം നേരത്തെയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു. മെയ് 2ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചിരുന്നു.
രണ്ടാം റാങ്ക് നേടിയ മലയാളി വിദ്യാര്‍ത്ഥികള്‍: എ.എന്‍ സല്‍മ(ലെമര്‍ പബ്ലിക് സ്കൂള്‍, തൃപ്രയാര്‍,തൃശൂര്‍), അഥീന എല്‍സാ റോയ്(സില്‍വര്‍ ഹില്‍സ് സ്കൂള്‍ മാരിക്കുന്ന്, കോഴിക്കോട്), ശ്രീനിക്സ സേവ്യര്‍(വിമല്‍ജ്യോതി സെന്‍ട്രല്‍ സ്കൂള്‍, തൃശൂര്‍), എലിസബത്ത് ജേക്കബ്(മാങ്ങാനം മാര്‍ ബസേലിയോസ് പബ്ലിക് സ്കൂള്‍, കോട്ടയം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: