കടത്തനാട്ട് സ്വരൂപത്തില്പ്പെട്ട പ്രദേശങ്ങളില്‍ മുന്നൂറ്റാന്മാര് കെട്ടിയാടിക്കാറുള്ള ഒരു തെയ്യമാണ് (ഈ പ്രദേശത്ത് തിറ എന്നാണ് അറിയപ്പെടുക) അങ്കക്കാരന്‍. തീയസമുദായക്കാരുടെ ആരാധനാമൂര്‍ത്തികളിലൊന്നാണ് അങ്കക്കാരന്‍. മറുതലയുമായുള്ള പോരാട്ടം ഇതിന്റെ സവിശേഷതയാണ്. ചേരമാന്‍ കെട്ടില്‍ പടനായരുടെ സങ്കല്‍പ്പത്തിലുള്ള, വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന കരിവഞ്ചാല് ദൈവത്താര്‍ എന്ന തെയ്യത്തേയും ചിലയിടങ്ങളില്‍ അങ്കക്കാരന്‍ എന്ന് പറയാറുണ്ട്.
യുദ്ധപരാക്രമിയായ ഒരാളുടെ സ്മരണയ്ക്കുവേണ്ടി കെട്ടിയാടുന്നതാണിത്. ഈ തെയ്യം അണ്ടലൂര്‍ക്കാവ് ദൈവത്താറീശ്വരന്റെ (ശ്രീരാമന്) സന്തതസഹചാരിയായ ലക്ഷ്മണനെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെളളിയില്‍ തീര്‍ത്ത മുടിയും രൗദ്രഭാവം സ്ഫുരിക്കുന്ന കടുംകറുപ്പിലുള്ള മുഖത്തെഴുത്തും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. യുദ്ധം നയിച്ചവന്‍ (രാമരാവണയുദ്ധം) എന്ന അര്‍ത്ഥത്തിലാവാം അങ്കക്കാരന്‍ എന്ന പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: