മരക്കലദേവതമാരില് പെടുന്ന തെയ്യമാണ് ആര്യപ്പൂങ്കന്നി. ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍ നിന്ന് മരക്കലത്തില്‍ (ചെറിയ കപ്പല്‍) യാത്ര ചെയ്ത് കോലത്തുനാട്ടിലെത്തിയ ദേവതമാരാണ് മരക്കലദേവതമാര്‍.
ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂലകുഠാരിയമ്മ, ചുഴലി ഭഗവതി എന്നീ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരും മരക്കലത്തെയ്യങ്ങളാണ്. ആരിയക്കര നറുംകയത്തില്‍ വാഴും ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായി ജനിച്ച ദേവകന്യാവാണ് ആര്യപ്പൂങ്കന്നി. മംഗല്യത്തിന് അണിയുവാന്‍ മുത്തു പോരാതെ വന്നപ്പോള്‍ സഹോദരന്മാരോടൊപ്പം മരക്കലത്തില്‍ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്ക്കിടയില്‍ കൊടുങ്കാറ്റില്‍ പെട്ട് മരക്കലം തകര്‍ന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്ക്കടുത്തു.
എന്നാല്‍ തന്റെ സഹോദരന്മാരെ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആര്യപ്പൂങ്കന്നി കടല്‍ക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്ക്കിടയില്‍ കടലില്‍ കണ്ട മരക്കലത്തില്‍ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു.
എന്നാല്‍ മുഹമ്മദീയനായ കപ്പിത്താന് ബപ്പിരിയന്‍ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാന്‍ സമ്മതിച്ചില്ല. പകരം പരിഹസിച്ചുകൊണ്ട് വെള്ളത്തിനു മുകളില്‍ കൂടി നടന്നു വന്നാല്‍ മരക്കലത്തില്‍ കയറ്റാമെന്നു പറഞ്ഞത്രേ. ദേഷ്യത്താല്‍ ആര്യപൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരല്‍ക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോള്‍ കടല്‍വെള്ളം മരക്കലം വരെ ഒഴിഞ്ഞു കൊടുത്ത് ദേവിയ്ക്ക് വഴിയൊരുക്കിയത്രേ. ദേവിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയന്‍ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി.
തുടര്‍ന്ന് ആര്യപൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വെണ്‍മണലാറ്റിന്‍കരമേല്‍ സഹോദരന്മാരെ കണ്ടെത്തിയ പൂങ്കന്നി അവരെ അവിടെ കുടിയിരുത്തി വീണ്ടും മരക്കലമോടിച്ച് യാത്രയാവുന്നു. ഏഴിമലയിലാണ് ആ യാത്ര അവസാനിച്ചത്. ശ്രീ ശങ്കരനാരായണനെ വണങ്ങിയ ദേവി കുന്നോത്തു വീട്ടിലെഴുന്നള്ളി ആതിഥ്യം സ്വീകരിച്ചു. രണ്ടാമതായി ദേവിയുടെ മരക്കലമടുത്തത് ചെറുകുന്ന് കാവില്‍മുനമ്പ് കടവിനടുത്തുള്ള കൂരാങ്കുന്നിലാണ്.
അങ്ങനെ കൂരാങ്കുന്നില്‍ ആര്യപൂങ്കന്നിയമ്മയ്ക്ക് സ്ഥാനം ലഭിച്ചുകൊണ്ട് ഒരു ക്ഷേത്രമുയര്‍ന്നു. ഭഗവതിയുടെ ആരൂഢസ്ഥാനമായി അറിയപ്പെടുന്നത് കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ്. ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രത്തില്‍ അകത്ത് ബ്രാഹ്മണരുടെ നിത്യപൂജയും പുറത്ത് കളിയാട്ടവുമാണ് നടക്കാറുള്ളത്. ആര്യപൂങ്കന്നി ഭഗവതിയെ കെട്ടിയാടിക്കുന്നതോടൊപ്പം തന്നെ മുഹമ്മദീയനായ ബപ്പിരിയനേയും ക്ഷേത്രത്തില്‍ കെട്ടിയാടിക്കുന്നു. ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിന്റെ പ്രത്യക്ഷമാണ് ആര്യപൂങ്കന്നി-ബപ്പിരിയന്‍ തെയ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: