കൊച്ചി: തനിക്ക് സ്വീകരണങ്ങളില്‍ ലഭിച്ച തോര്‍ത്തുകളും ഷാളുകളും മറ്റും കൊണ്ട് പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ ഉണ്ടാക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷാളുകളും തോര്‍ത്തും പൊന്നാടയും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങളാണ് ജനങ്ങളില്‍ നിന്നു ലഭിച്ചത്. അവ മുഴുവന്‍ നഷ്ടപ്പെടാതെ ആദരപൂര്‍വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ അവ തരംതിരിച്ചു വരികയാണ്. താമസിയാതെ തുണിസഞ്ചി, തലയിണ കവര്‍ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: