പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് പാതിയായിട്ടേയുള്ളു. ഏഴ് ഘട്ട വോട്ടെടുപ്പില്‍ മൂന്നാംഘട്ടം പോളിങ്ങില്‍ കേരളവും പങ്കാളിയായി. ഫലം അറിയാന്‍ അടുത്തമാസം 23 വരെ കാത്തിരുന്നേ പറ്റൂ. ഫലമറിയുമ്പോള്‍ ഇടതുവലത് മുന്നണികള്‍ ഞെട്ടും. ഒറ്റ ബിജെപിക്കാരനെയും ജയിപ്പിക്കില്ലെന്ന് വാശിപിടിച്ചവരാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.
കേരളത്തില്‍ ട്വന്റി ട്വന്റി എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത. ഇവിടെ ജയിക്കുന്നവരെല്ലാം രാഹുല്‍ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെടുന്നവരാകുമെന്ന് എ.കെ. ആന്റണിയും പ്രവചിച്ചതാണ്. ഇരുപക്ഷത്തിന്റെയും കണക്ക് തെറ്റിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്‍ഡിഎ കേരളത്തില്‍ വിജയം ഉറപ്പിച്ചുവെന്നാണ് അവര്‍ നല്കിയ വിവരം.
എന്‍ഡിഎ ക്യാമ്പുകളുടെ കണക്കുകൂട്ടലിലും വിജയം സുനിശ്ചിതം. ബിജെപിയെ തോല്‍പ്പിക്കാന്‍ ചില അടവുനയങ്ങള്‍ പയറ്റാന്‍ പദ്ധതിയിട്ടെങ്കിലും അതൊന്നും ഫലപ്രദമായില്ല. കോടിയേരി ബാലകൃഷ്ണന് പോളിങ്ങിനിടെ പറഞ്ഞത് മോദിയുടെ യന്ത്രങ്ങള്‍ കേരളത്തിലും എത്തിയെന്നാണ്. യന്ത്രപ്പണിയൊന്നും നരേന്ദ്രമോദിക്കില്ല. പക്ഷെ, രാഷ്ട്രീയതന്ത്രങ്ങള്‍ അദ്ദേഹത്തിനുണ്ട്. അത് സംസ്ഥാനത്ത് ഫലിച്ചല്ലൊയെന്ന് കോടിയേരിക്കും പിണറായിക്കും മൂക്കത്ത് വിരല്‍വച്ച് പറയേണ്ടിവരും.
അവസാനനിമിഷം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിപരത്തി വോട്ട് വശത്താക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ പതിനെട്ടാമത്തെ അടവ് പൂഴിക്കടകംകൊണ്ട് എന്‍ഡിഎ നേരിടുകയായിരുന്നു. കേരളത്തില്‍ ഇരുമുന്നണികള്ക്കുമിടയില്നിന്ന് കേരളീയരെ രക്ഷിക്കാന്‍ സാക്ഷാല്‍ അയ്യപ്പന്‍തന്നെ നിശ്ചയിക്കണമെന്ന് മുമ്പെപ്പോഴോ കുമ്മനം രാജശേഖരന് പ്രസ്താവിച്ചിരുന്നു. അത് അച്ചട്ടാകാന് പോവുകയാണ്.
സംസ്ഥാനത്ത് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 243 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. ആകെ ലഭിച്ചത് 303 പത്രികകളായിരുന്നു. 2,61,46,853 വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ 2230 വോട്ടര്‍മാര്‍ 100 വയസിന് മുകളിലുള്ളവരാണെന്നത് ആശ്ചര്യകരമാണ്. കേരളത്തിലെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ ഉദാഹരണമാണ് ഇത്. 5,50,000 യുവ വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 60,469 വോട്ടര്‍മാര്‍. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടര്‍മാര്‍. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരില്‍ 32,241 യുവവോട്ടര്‍മാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടുപിന്നാലെയുണ്ട്.
173 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 19 പേരും 18നും 19നും ഇടയിലുള്ളവരാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന നല്ല വാര്‍ത്തയാണെന്ന് വിലയിരുത്തപ്പെടുന്നു. 73,000 മാണ് പ്രവാസി വോട്ടര്‍മാര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കോഴിക്കോടാണ്, 26,000 വോട്ടര്‍മാര്‍. തൊട്ടടുത്തു നില്ക്കുന്ന മലപ്പുറത്ത് 16,000 പ്രവാസി വോട്ടര്‍മാരുള്ളപ്പോള്‍ കണ്ണൂരില്‍ 11,000 പേരുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 225 പേര്.
ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം 1,25,189 ആണ്. കോഴിക്കോടാണ് കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത്, 23,750 പേര്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയില്‍ 20,214 വോട്ടര്‍മാരുണ്ട്. എല്ലാ വോട്ടും പോള്‍ ചെയ്ത് ജനാധിപത്യം സമ്പൂര്‍ണമാകും എന്നാശിക്കാം. തെരഞ്ഞെടുപ്പിലെ വീറും വാശിയും വോട്ടെടുപ്പോടെ അവസാനിച്ചുവെങ്കിലും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകതന്നെ ചെയ്യും.
സംസ്ഥാനത്ത് 77.68 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.66 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം 74.02 ശതമാനമായിരുന്നു. 2,15,15,343 വോട്ടര്‍മാരില്‍ 2,03,13,893 പേര് വോട്ട് രേഖപ്പെടുത്തി. 1,26,84,846 പുരുഷന്മാരില് 97,01,721 പേരും 1,34,66,514 സ്ത്രീകളില്‍ 1,06,12,049 പേരും പോളിംഗ് ബൂത്തിലെത്തി. 174 ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ 63 പേര് മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലാണ്, 83.05 ശതമാനം (10,48,171 പേര്). സമ്മതിദാനാവകാശം രേഖപ്പെടുത്തി. കഴിഞ്ഞതവണ 78.47 ശതമാനമായിരുന്നു. 82.48 ശതമാനം (10,60,923) പേര് വോട്ട് ചെയ്ത വടകര രണ്ടാം സ്ഥാനത്തും (കഴിഞ്ഞ തവണ-81.45), 81.47 ശതമാനം (10,71,572 പേര്) വോട്ട് ചെയ്ത കോഴിക്കോട് (കഴിഞ്ഞ തവണ-79.81) മൂന്നാം സ്ഥാനത്തും സമ്മതിദാനാവാകാശ പട്ടികയില്‍ ഇടം പിടിച്ചു. 73.45 ശതമാനം (10,04,429) പേര് വോട്ട് ചെയ്ത തിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞതവണ 68.64 ശതമാനമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായി.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗില്‍ വര്‍ദ്ധനവ് ഉണ്ടായത്. കഴിഞ്ഞ തവണത്തേക്കാള്‍ 8.35 ശതമാനം പേര് അധികമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ 65.84 ശതമാനം ആയിരുന്നു. ഇത്തവണ 74.19 ശതമാനമായി. വയനാടാണ് പോളിംഗ് വര്‍ദ്ധനവില്‍ രണ്ടാം സ്ഥാനത്ത്. 7.05 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
73.26 ആയിരുന്നത് 80.31 ആയി വര്‍ധിച്ചു. വടകരയില്‍ 85 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഇവിടെ 85.03 ശതമാനം പുരുഷന്മാരും സമ്മതിദാനാവകാശം നിര്‍വ്വഹിച്ചു. വോട്ട് ചെയ്ത വനിതകളുടെ കണക്കില്‍ തിരുവനന്തപുരമാണ് പിന്നില്‍. 72.70 ശതമാനം വനിതകള്‍ മാത്രമാണ് പോളിംഗ് ബൂത്തില്‍ എത്തിയത്. പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളില്‍ നൂറുശതമാനം ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ട് രേഖപ്പെടുത്തി. തിരുവന്തപുരത്ത് 34 പേരില്‍ 15 ട്രാന്‍സ്ജെന്‍ഡേഴ്സ് സമ്മതിദാനാവകാശം നിര്‍വ്വഹിച്ചു.
മറ്റ് മണ്ഡലത്തിലെ ശതമാനം. പഴയ കണക്ക് ബ്രാക്കറ്റില്‍-കാസര്‍കോട്-80.75 (78.47), മലപ്പുറം-75.43(71.26), പൊന്നാനി-74.96 (73.92), പാലക്കാട്-77.67(75.34), ആലത്തൂര്‍-80.33(76.36), തൃശൂര്‍-77.86 (72.21), ചാലക്കുടി-80.44(76.95), എറണാകുളം-77.54(73.59), ഇടുക്കി-76.26(70.80), കോട്ടയം-75.29(71.68), ആലപ്പുഴ-80.09(78.56), മാവേലിക്കര-74.09(71.1), പത്തനംതിട്ട-74.19 (65.84), കൊല്ലം-74.36(72.12), ആറ്റിങ്ങല്‍-74.23(68.69). വോട്ട് ശതമാനത്തിന്റെ വര്‍ധന എന്‍ഡിഎയ്ക്കാണ് ആശ്വാസം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: