-യുദ്ധം പടര്‍ന്നുപിടിച്ച യമനില്‍ നിന്ന് 4,640 ഇന്ത്യക്കാരേയും 960 വിദേശപൗരന്മാരെയും കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തി. 2015 മാര്‍ച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവ് സല്‍മാനുമായി ബന്ധപ്പെട്ടാണ് രക്ഷാനടപടികള്‍ക്ക് കളമൊരുക്കിയത്. 250 മലയാളികളും രക്ഷപ്പെട്ടവരില്‍ പെടുന്നു.
-നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും നികുതി (ജിഎസ്ടി) 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും ചെലവ് കുറഞ്ഞ വീടുകളുടെ നികുതി എട്ടു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും കുറച്ചു. ചെലവ് പരിധി 45 ലക്ഷം രൂപയാക്കി.
-രാജ്യത്തെ 12 കോടിയിലേറെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ഗഡുക്കളായി 6000 രൂപ നല്കുന്ന കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചു. ആകെ 75,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 2.61 ലക്ഷം പേരാണ് കേരളത്തില്‍ നിന്ന് സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത നേടിയത്.
-1.5 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് സ്വന്തം വീടുകള്‍ പണിയാനുള്ള കേന്ദ്രസഹായം ലഭിച്ചു. 2022 ആവുന്നതോടെ ഓരോ പാവപ്പെട്ട കുടുംബത്തിനും സ്വന്തം വീട് എന്ന സ്വപ്നം സഫലമാകും.
-രാജ്യത്താകെ പുതിയ 10 കോടി ശുചിമുറികള്‍ നിര്‍മിച്ചു. അഞ്ചു ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആദ്യമായി സ്വന്തമായി കക്കൂസും കുളിമുറിയും പണിയാന്‍ കഴിഞ്ഞു.
-നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പട്ടതിന്റെ ഫലമായി പുല്‍വാമ ഭീകരാക്രമണത്തെ എല്ലാ ലോകരാഷ്ട്രങ്ങളും അപലപിച്ചു. ലോകരാഷ്ട്രങ്ങളുടെയാകെ പിന്തുണ ഇന്ത്യക്ക്.
-ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമ്പത്തിക സഹായം നല്കുന്ന 38 രാജ്യങ്ങളുടെ കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പാക്കിസ്ഥാനെ 2019 ഒക്ടോബര്‍ വരെ നിരീക്ഷണ പട്ടികയില്‍ (ഗ്രേ ലിസ്റ്റ്) പെടുത്താനും ഒക്ടോബറിനകം സംഘടനയുടെ 27 ഉപാധികള്‍ പാലിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താനും തീരുമാനിച്ചു. കരിമ്പട്ടികയില്‍ പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര വായ്പകള്‍ കിട്ടാത്ത സ്ഥിതി വരും.
-ഉജ്വല യോജനയിലൂടെ ആറു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്.
-കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിച്ച മോദി സര്‍ക്കാര്‍, ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്.
-40 ലക്ഷം രൂപ വരെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള കച്ചവടക്കാരെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കി.
-60 ലക്ഷം രൂപ വരെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള ബിസിനസ്സുകാരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.
-ഒന്നക്കോടി രൂപവരെ ടേണ്‍ ഓവര്‍ ഉള്ള കച്ചവടക്കാര്‍ക്ക് കോംപസിഷന്‍ സ്കീം തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി.
-114 എഫ് 21 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കാന്‍ കളമൊരുങ്ങി. കരാര്‍ യാഥാര്‍ഥ്യമായാല്‍ അമേരിക്കയിലെ ടെക്സാസിലുള്ള എഫ് 16 നിര്‍മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും.
-ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 50 കോടി പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കും.
-കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന 7.80 ലക്ഷം സേനാംഗങ്ങള്‍ക്ക് ഔദ്യോഗിക യാത്രകള്‍ക്കും സ്ഥലം മാറ്റത്തിനും അവധിക്ക് നാട്ടില്‍ പോകാനും തിരികെ വരാനും സൗജന്യ വിമാനയാത്രാ സൗകര്യം അനുവദിച്ചു.
–1960ല്‍ ജവഹര്‍ലാല്‍ നെഹ്റു പാക്കിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രദേശത്തുള്ള നദികളില്‍ നിന്നുള്ള വെള്ളത്തില്‍ നല്ലപങ്കും പാക്കിസ്ഥാന് നല്‍കാനുള്ള കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്.
-കഴിവുറ്റ കായികതാരങ്ങള്‍ക്ക് എട്ട് വര്‍ഷത്തേക്ക് വര്‍ഷംതോറും അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം.
-അതിര്‍ത്തിയിലെ രണ്ടര കോടിയോളം വരുന്ന ജവാന്മാര്ക്ക് ഉന്നത ഗുണനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആദ്യമായി വിതരണം ചെയ്തു.
-കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആദായനികുതി ഇളവ് പരിധി 6.5 ലക്ഷമാക്കി.
ജീവന് ജ്യോതി ഭീമ യോജന
ഇതുവരെ ചേര്‍ന്നവര്‍- 5,67,00,000
അടല്‍ പെന്ഷന് യോജന
ഇതുവരെ ചേര്‍ന്നവര്‍- 1,37,00,00
സ്വച്ഛ്ഭാരത് യോജന
വീടുകളില്‍ നിര്‍മിച്ച ശുചിമുറികളുടെ എണ്ണം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി- 9,79,04,880
വെളിയിട വിസര്‍ജന മുക്തഗ്രാമങ്ങള്– 5,55,495
പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന
ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ എണ്ണം (2018 ഡിസംബര്‍ വരെ)- 14,24,00,,000
പ്രധാനമന്ത്രി ആവാസ് യോജന
നിര്‍മിച്ച വീടുകളുടെ എണ്ണം (ഗ്രാമങ്ങളിലും നഗരങ്ങളിലും)- 1,53,00,000
ഇന്ദ്രധനുസ്സ്
കുട്ടികളുടെ പ്രതിരോധ
കുത്തിവയ്പ് പദ്ധതി
കുത്തിവയ്പ് നടത്തിയ
കുട്ടികളുടെ എണ്ണം- 3,38,00,000
സൗഭാഗ്യ പദ്ധതി
വൈദ്യുതീകരിച്ച
വീടുകളുടെ എണ്ണം
(2017 ഒക്ടോബറിന് ശേഷം)- 2,55,91,990
ഒപ്റ്റിക്കല്‍ ഫൈബര്‍
ബന്ധം സ്ഥാപിച്ച
ഗ്രാമപഞ്ചായത്തുകളുടെ
എണ്ണം-1,17,552
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന
പൂര്‍ത്തീകരിച്ച
റോഡുകളുടെ നീളം- 2,03,849 കിലോമീറ്റര്‍
മുദ്ര യോജന
അനുവദിച്ച വായ്പകളുടെ എണ്ണം- 17,09,27,842
ഉജ്വല്‍ ഭാരത് മിഷന്
അനുവദിച്ച എല്‍പിജി
കണക്ഷനുകളുടെ എണ്ണം- 7,16,57,884
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന
സൗജന്യ ചികിത്സാ സൗകര്യം ലഭിച്ചവരുടെ എണ്ണം- 16,04,121
ഡിജി ലോക്കര്‍
അനുവദിച്ച രേഖകളുടെ എണ്ണം- 3,500,300,635
നാഷണല്‍ സ്കോളര്‍ഷിപ്പ് രജിസ്ട്രേഷന് പോര്‍ട്ടല്‍
മൊത്തം അപേക്ഷകള്‍- 14,060,000
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന
അംഗങ്ങളായവരുടെ
എണ്ണം- 14,64,00,000
ജന്‍ ധന് യോജന
ഗുണഭോക്താക്കളുടെ
എണ്ണം- 35,04,00,000
കോമണ്‍ സര്‍വീസ്
സെന്ററുകള്‍
മൊത്തം സെന്ററുകളുടെ
എണ്ണം- 3,18,000
സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
അനുവദിച്ച കാര്‍ഡുകളുടെ എണ്ണം- 18,93,39,995
മൈ ഗവണ്മെന്റ്
ലോഗോ ഇന്ത്യ
രജിസ്ട്രേഡ് യൂസര്‍മാരുടെ എണ്ണം- 78,76,020
ഇ നാം (e NAM)
രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം- 1,46,18,767
സ്വയം (SWAYAM)
രജിസ്ട്രേഡ് യൂസര്‍മാരുടെ എണ്ണം- 23,66,000
ഉജാല സ്കീം
വിതരണം ചെയ്ത എല്‍ഇഡി ബള്‍ബുകളുടെ എണ്ണം- 34,60,46,957
ജീവന് പ്രമാണ്
ഗുണഭോക്താക്കളായ
പെന്‍ഷന്‍കാരുടെ എണ്ണം- 2,52,75,000
സ്റ്റാര്‍ട്ട് അപ്
അംഗീകാരം നല്കിയ
സ്റ്റാര്‍ട്ട് അപ്പുകളുടെ
എണ്ണം- 17,024
അടല്‍ ടിങ്കറിംഗ് ലാബ്സ്
ഗുണഭോക്താക്കളായ സ്കൂളുകളുടെ എണ്ണം- 5,441
പ്രതികരിക്കാൻ ഇവിടെ എഴുതുക: