ഇന്ദ്രിയങ്ങളുടെ മാര്‍ഗത്തില്‍ ചരിക്കുന്ന മാര്‍ഗത്തെ അസന്മാര്ഗം എന്നു പറയുന്നു. എന്നാല്‍ അസന്മാര്‍ഗത്തിലൂടെ ചരിച്ച് ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് സാധ്യമല്ല. അതിനെ വശത്താക്കാന്‍ ഭക്തിയോഗം കൊണ്ടോ വിരക്തിമാര്‍ഗം കൊണ്ടോ മാത്രമേ സാധ്യമാകൂ.
സ്ഥിരമായി ഉത്സവപ്പറമ്പില്‍ നടന്ന് മാറിമാറി കറങ്ങി നടക്കുന്ന ചിലരുണ്ട്. ആനക്കമ്പവും വെടിക്കെട്ടുകമ്പവും എല്ലാമായി ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പുകളിലേക്കുള്ള പ്രയാണം. അതിലൂടെ വരുത്തിവെയ്ക്കുന്ന ധനനഷ്ടവും ഉത്തരവാദിത്വബോധനഷ്ടവുമെല്ലാം ഉണ്ടാക്കുന്ന ദുരിതങ്ങള്‍ ഏറെ. ധര്‍മത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതെല്ലാം കൊണ്ട് അവര്‍ക്ക് തൃപ്തിയുണ്ടാകുമോ? അതൊട്ടില്ലതാ
നും. എന്നാല്‍ ക്ഷേത്രാചാര്യ മര്യാദകളെ പാലിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നുണ്ടോ? ക്രമേണനിലവിലുള്ള ആചാരങ്ങളെയെല്ലാം ലംഘിക്കാനും അതുവഴി കുടുംബധര്മങ്ങളെ മുഴുവന്‍ അവഹേളിക്കാനും ഇത് വഴിയൊരുക്കുന്നു. ക്രമത്തില്‍ രക്ഷാമാര്‍ഗങ്ങളെല്ലാം നഷ്ടപ്പെട്ട് സുരക്ഷയ്ക്കായി കോടതി കയറി ഇറങ്ങുന്നവരെ നാം കാണുന്നുണ്ടല്ലോ.
സംഗീതത്തോടുള്ള അതിരു കടന്ന ഇമ്പം ആനകളെ ബന്ധനത്തിലാക്കുന്നു. അവര്‍ ശബ്ദശ്രവണത്തിന്റെ അടിമകളാവുകയാണ്. ചിലര്‍ മദ്യത്തിനും മാംസത്തിനും അടിപ്പെട്ട് നശിക്കുന്നു. രുചിക്കൂട്ടുകള്‍ അവരെ അടിമകളാക്കുന്നു. ചിലര്‍ക്ക് എതിര്‍ലിംഗത്തിലുള്ളവരുടെ സ്പര്‍ശന സുഖത്തിലാണ് പിഴവു പറ്റുന്നത്. ചിലര്‍ക്ക് സൗന്ദര്യ ആസ്വാദനത്തിലാണ് കമ്പം. മറ്റു ചിലര്‍ സുഗന്ധവസ്തുക്കളുടെ അടിമകളായി കണ്ടതെല്ലാം വാരിത്തേയ്ക്കുന്നു.
ഇങ്ങനെ ഏതുമാര്‍ഗത്തിലായാലും ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കാന്‍ നോക്കിയാല്‍ ഒരിക്കലും തൃപ്തിവരാതെ വിഷമിക്കുമെന്ന് ജ്ഞാനികള്‍ തിരിച്ചറിയുന്നു. ഈ ജ്ഞാനം നേടാന്‍ ഭക്തിയും തദ്വാര വിഷയവൈരാഗ്യവും വഴിയൊരുക്കുന്നു.
യോഗ അതിനുള്ള ഉചിതമായ മാര്‍ഗമാണ്. ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ലോകം മുഴുവന്‍ യോഗയുടെ പ്രാധാന്യം മനസ്സിലാക്കി വരുന്നു. ശ്രീമദ് ഭാഗവതത്തില്‍ കപില മഹര്‍ഷി അമ്മയ്ക്ക് യോഗമാര്‍ഗത്തെ ഉപദേശിക്കുന്നു.
‘യമാദിഭിര്യോഗപഥൈ
രഭ്യസന് ശ്രദ്ധയാന്വിത:
മയിഭാവേനസത്യേന
മത്കഥാശ്രവണേന ച
സര്‍വ ഭൂത സമത്വേന
നിര്വൈരേണ പ്രസംഗത:
ബ്രഹ്മചര്യേണ മൗനേന
സ്വധര്മേണ ബലീയസാ’
യമം, നിയമം, ആസനം, പ്രണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള യോഗയുടെ അഷ്ട അംഗങ്ങളും പലപടികളായി സഹായത്തിനുണ്ടാകും. ശ്രദ്ധയോടെ യോഗമാര്‍ഗം അഭ്യസിച്ച് പരിശീലിച്ചാല്‍ ഇന്ദ്രിയങ്ങളുടെ കപടതകളില്‍ നിന്ന് മോചനം നേടാം.
ഭഗവത്കഥകള് ശ്രവിച്ചും ഭഗവത്ഭാവത്തില്‍ എല്ലാവരേയും നോക്കിക്കണ്ടും നമുക്ക് ഭക്തിയില്‍ ലയിക്കാനാവും.
സര്‍വഭൂതങ്ങളിലും സമഭാവന വളര്‍ത്തുക. ആരോടും ശത്രുതയുണ്ടാകരുത്. ഒന്നിനോടും അമിതമായ ആസക്തിയുണ്ടാകരുത്. ഈ ആസക്തിയും ശത്രുതയുമെല്ലാം അമിതമായാല്‍ അടിമത്തമായി മാറും. ബ്രഹ്മചര്യവും മൗനവ്രതവുമെല്ലാം മോചനമാര്‍ഗമാണ്. സ്വധര്‍മവും സഹായകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: