കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ മുഖ്യ വിഷയങ്ങളില്‍ നിന്ന് ഇടത്-വലത് മുന്നണികള്‍ ഒളിച്ചോടുന്നു. ഈ മുന്നണികളുടെ മുഖ്യ ശത്രു ഇപ്പോള്‍ ബിജെപി മാത്രമാണ്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ പ്രചാരണ സമയത്ത് ധൈര്യപൂര്‍വം മുന്നോട്ട് വയ്ക്കാന്‍ ഇടത് മുന്നണി തയാറായിട്ടില്ല. രണ്ടര വര്‍ഷക്കാലത്തെ ഇടത് സര്‍ക്കാരിനെതിരെ വലത് മുന്നണി ഉന്നയിച്ച ഒരു വിഷയംപോലും മുഖ്യ ചര്‍ച്ചയാകാതെ പോകുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ഇരുകൂട്ടരും ചര്‍ച്ചയാക്കുന്നത് റഫാലും പുല്‍വാമയും മാത്രം. മോദിയെ കടന്നാക്രമിക്കാന്‍ ഇടത് വലത് മുന്നണികള്‍ മത്സരിക്കുകയാണ്. ശബരിമലയും നവോത്ഥാനവും വനിതാ മതിലും ഇടത് മുന്നണിക്ക് ചര്‍ച്ചാവിഷയമല്ല. വര്‍ഗീയത വാഴില്ലെന്നും വികസനം വാഴുമെന്നുമാണ് ഇടത് മുന്നണിയുടെ മുദ്രാവാക്യം. ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണന്ന് സ്ഥാപിച്ച് വോട്ടുപിടിക്കാന്‍ ഇടത് മുന്നണി ധൈര്യം കാണിക്കുന്നില്ല.
സര്‍ക്കാരിനെതിരെ യുഡിഎഫ് ഉയര്‍ത്തികൊണ്ടുവന്ന പ്രശ്നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പില്‍ അവര്‍ ചര്‍ച്ചയാക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസന മുരടിപ്പ്, പ്രളയം, മദ്യനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയതിനെക്കാളും കൂടുതല്‍ ബാറുകളാണ് ഈ സര്‍ക്കാര്‍ തുറന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം നിരവധി ബാറുകളാണ് സംസ്ഥാനത്ത് തുറന്നത്. ഇതൊന്നും യുഡിഎഫിന് പ്രചരണ വിഷയമല്ല.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയാണന്നും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. പതിമൂന്ന് ജില്ലകളില്‍ പൊതുസമ്മേളനം സംഘടിപ്പിച്ച് പിണറായി സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ത്ത്ഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ മുഖ്യ മന്ത്രി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ ഉത്തരവ് സര്‍ക്കാരിന് നിര്‍ണായകമായി. പള്ളി തര്‍ക്ക കേസില്‍ 2017 ജൂലൈ മൂന്നിന് കോടതി തീര്പ്പുണ്ടാക്കിയതാണന്നും ഇനി രാജ്യത്തെ ഒരു കോടതിയും കേസില്‍ ഇടപെടെരുതെന്നുംമാണ് ഉത്തരവ്.
ശബരിമല വിഷയം സുപ്രീംകോടതിയുടെ പുനപരിശോധനക്ക് ഇരിക്കുമ്പോഴാണ് സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാല്‍ തിടുക്കം കാണിച്ചത്. പക്ഷേ, പള്ളി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: