തിരുവനന്തപുരം: സാര്‍ നിങ്ങള്‍ ക്യാബിനില്‍ നിന്ന് പലതവണ ഇറക്കിവിട്ട ശ്രീധന്യക്കാണ് ഇപ്പോള്‍ ഐഎഎസ് കിട്ടിയത്. ആ കുട്ടി മരണമാസാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലെ തുടക്കവാചകം വൈറലായിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായ എ.കെ. ബാലന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതായിരുന്നു മാധ്യമപ്രവര്‍ത്തക കൂടിയായ ശരണ്യമോള്‍. കെ.എസ്സിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ശ്രീധന്യ യോഗ്യത നേടിയപ്പോള്‍ അഭിനന്ദിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മന്ത്രി എ.കെ. ബാലനുമുണ്ടായിരുന്നു. അന്ന് ശ്രീധന്യയടക്കമുള്ള വിദ്യാര്‍ഥികള്‍ ഐസിഎസ്ഇടിഎസ്സില് പഠിക്കുകയായിരുന്നു. പത്തോളം കുട്ടികള്‍ പ്രിലിമിനറി പൂര്‍ത്തിയാക്കിയവരായിരുന്നു. സ്ഥാപനത്തില്‍ നിലവാരമുള്ളതും യോഗ്യരായവരുമായ അധ്യാപകരില്ലെന്നും അസൗകര്യങ്ങള്‍ പരിഹരിച്ചു തരണമെന്നും ആവശ്യപ്പെട്ട് എത്തിയ ശ്രീധന്യയടക്കമുള്ള വിദ്യാര്‍ഥികളെ തന്റെ ക്യാബിനില്‍ നിന്ന് ഇറക്കി വിടുകയാണ് മന്ത്രി എ.കെ. ബാലന് ചെയ്തത്.
അയ്യങ്കാളിയുടെ കൊച്ചു മകന് മന്ത്രിയെ കാണാനെത്തിയപ്പോള്‍ ആരാണ് അയ്യങ്കാളിയെന്ന് ചോദിച്ച മന്ത്രി ബാലന് ഇപ്പോള്‍ ദളിതുകളെയും ആദിവാസികളെയും ഒപ്പം നിര്‍ത്തി നവോത്ഥാന വിപ്ലവത്തിന് ശ്രമിക്കുകയാണെന്നും ശരണ്യ മോള് ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു. ശ്രീധന്യ മന്ത്രിയുടെ ക്യാബിനിലേക്ക് കടന്നത് അവള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല, ശേഷം വരുന്നവര്‍ക്കു കൂടിവേണ്ടിയായിരുന്നു. എന്നിട്ടും പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ക്കായിരുന്നു മന്ത്രി വിലകൊടുത്തത്.
2016-17ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീധന്യ.
മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു എ.കെ. ബാലന്റെ അവകാശവാദം. എന്നാല്‍ ഇതെല്ലാം അക്കമിട്ട് നിരത്തി പൊളിച്ചടുക്കുന്നതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എസി കമ്മീഷണര്‍ പോലും അറിയാതെ സ്ഥാപനം പൂട്ടാന്‍ ശ്രമിച്ചു.
ഐഎഎസ് കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്ന് നാട് നീളെ പറഞ്ഞു, പിന്നെ എന്തിനാണ് സര് ഇതുവരെ സ്വന്തമായി ഐഎഎസ് നേടിയെടുക്കാന്‍ സാധിക്കാത്ത സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഈ വര്‍ഷം 300 കുട്ടികളെ ചേര്‍ത്തതെന്ന പ്രസക്തമായ ചോദ്യവും കുറിപ്പും പൊതുസമൂഹത്തിന്റെ മുന്നില്‍ വയ്ക്കുന്നു. ഒരിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം ന്യായീകരണവുമായി വരരുത്. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും എന്ന് പറഞ്ഞാണ് ശരണ്യമോള്‍. കെ.എസ് മന്ത്രിക്കെതിരെയുള്ള കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: