ന്യൂദല്‍ഹി: തെരഞ്ഞെടുപ്പല്ല രാഷ്ട്രമാണ് തനിക്കു പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിനു സൈന്യം നല്കിയ തിരിച്ചടിക്കുള്ള അവകാശം മോദിക്കുള്ളതല്ല. അത് സൈന്യത്തിന്റെ ധീരതയാണ്. നമ്മുടെ സൈന്യത്തില്‍ എനിക്കു പൂര്‍ണവിശ്വാസമുണ്ട്. തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയത് ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്, പ്രധാനമന്ത്രി പറഞ്ഞു.
മോദി തെരഞ്ഞെടുപ്പിന്റെ തിരക്കിലായതുകൊണ്ട് എന്തുമാവാം എന്നു പാക്കിസ്ഥാന് കരുതിക്കാണണം. തിരിച്ചടിക്കില്ല എന്നും അവര്‍ കരുതി. എനിക്ക് തെരഞ്ഞെടുപ്പല്ല, രാഷ്ട്രമാണ് പ്രധാനം. ബലാക്കോട്ട് തിരിച്ചടിയെ ചോദ്യം ചെയ്യുന്നവര്‍ പാക്കിസ്ഥാനെ സഹായിക്കുകയാണ്. ഭീകരതയുടെ പ്രഭവകേന്ദ്രത്തെ തന്നെ തകര്‍ക്കണം എന്നുറച്ചാണ് തിരിച്ചടിക്ക് സൈന്യത്തിനു സ്വാതന്ത്ര്യം നല്‍കിയത്. ബലാക്കോട്ടില്‍ ഭീകരത്താവളങ്ങളില്ലെന്ന് പാക്കിസ്ഥാന് ആദ്യം പറഞ്ഞു. ഇപ്പോള്‍ അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് ആ സ്ഥലം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.
അഞ്ചു വര്‍ഷം മുമ്പ് ഈ രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ നല്കി. അത് ഈ നിമിഷം വരെ കഴിവിന്റെ പരമാവധി നിര്‍വഹിച്ചുവെന്നാണ് കരുതുന്നത്, ഞാനും കാവല്ക്കാരന് പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചൗക്കിദാര്‍ എന്ന വാക്കിനെക്കുറിച്ച് പ്രതിപക്ഷത്തിന് ഇത്ര വിഷമം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് മോദി പറഞ്ഞു. ഈ രാജ്യത്തെ കാത്തുസൂക്ഷിക്കാനുള്ള കാവല്ക്കാരന് എന്നത് ഒരു മനോഭാവമാണ്. ദേശഭക്തിയില്‍ ഊന്നിയുള്ള മനോഭാവം. ഈ രാജ്യത്തിന് കാവല്‍ക്കാരെയാണ് ആവശ്യം. മഹാരാജാക്കന്മാരെയല്ല.
രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ദിവസം മോദി അവസാനിക്കും. രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു എന്നതിനര്‍ഥം എനിക്കു രാജ്യത്തെ ആവശ്യമില്ല എന്നാണ്, മോദി പറഞ്ഞു.
ഈ രാജ്യത്തിന്റെ സമ്പത്ത് മോഷ്ടിച്ചു കൊണ്ടുപോയ ഒരാളും രക്ഷപെടില്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു. അവര്‍ക്കെല്ലാവര്‍ക്കും ഇപ്പോള്‍ ചൂടടിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ചില്ലിക്കാശിനും അവര്‍ കണക്കുപറയേണ്ടി വരും. ഓരോരുത്തരെയായി ജയിലിലേക്ക് നയിക്കും. ചിലര്‍ ജാമ്യമെടുത്തു രക്ഷപ്പെട്ടു എന്നു കരുതി ജീവിക്കുന്നു. അവരും വൈകാതെ കുടുങ്ങും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: