ന്യൂദല്‍ഹി: സിറ്റിങ് സീറ്റായ അമേത്തിയില്‍ പരാജയ ഭീഷണി നേരിടുന്ന രാഹുലിനെ കോണ്‍ഗ്രസ് വയനാട്ടിലെത്തിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ പ്രകാരം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണം നടത്തില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഷെഡ്യൂള്‍ തയാറാക്കിയപ്പോള്‍ ഇവര്‍ക്ക് പുറമെ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെയും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തില്‍ പ്രചാരണം നടത്തും. പിണറായിക്ക് ഒരു പരിപാടി മാത്രമാണ് നല്‍കിയിട്ടുള്ളത്.
യെച്ചൂരിയും വിഎസുമാണ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ താരപ്രചാരകര്‍. പിണറായിയുടെ ആശ്രിതരായ സ്ഥാനാര്‍ഥികളുടെ ഫ്ളക്സുകളില്‍ പോലും വിഎസാണ് നിറഞ്ഞുനില്‍ക്കാറുള്ളത്. കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെ പ്രവര്‍ത്തകര്‍ക്ക് പോലും താത്പര്യമില്ല. രാഹുല്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രധാന നേതാക്കളെ ഒഴിവാക്കുന്നത് ധാരണപ്രകാരമെന്നാണ് വ്യക്തമാകുന്നത്.
വയനാടിന് പുറമെ പാലക്കാട്ടും ആലത്തൂരിലും യെച്ചൂരി പ്രചാരണം നടത്തുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലം പ്രത്യേകമായി പരിഗണിച്ച് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയെത്തന്നെ ഇറക്കേണ്ടതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാ
ട്ടുന്നു.
നെഹ്റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. മോദിയെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് സിപിഎം. ഉത്തരേന്ത്യയില്‍ ഒരു മണ്ഡലവും സുരക്ഷിതമല്ലാത്തതിനാലാണ് രാഹുല്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. സിപിഐക്കാണ് വയനാട് സീറ്റ് നല്‍കിയിട്ടുള്ളത്. പ്രമുഖ നേതാവിനെ അവര്‍ മത്സരിപ്പിക്കാത്തതും ധാരണ പ്രകാരമാണ്. ഇടതും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് രാഹുല്‍ വയനാടെത്തുന്നതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
രാഹുലിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വം വൈകിക്കുകയാണ്. അമേത്തി സുരക്ഷിതമല്ലാത്തതിനാല്‍ മറ്റൊരു മണ്ഡലം ആവശ്യമാണെങ്കിലും ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ഇതോടെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ച കെപിസിസി നേതൃത്വമാണ് വെട്ടിലായത്. തീരുമാനം വൈകുന്നത് തിരിച്ചടിയാകുമെന്ന്
അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചി
ട്ടുണ്ട്.
കര്‍ണാടകവും തമിഴ്നാടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും രാഹുല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാഹുലും ചോദ്യത്തോട് പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: