ഇടുക്കി: താപനിലയില്‍ വര്‍ധന ഉണ്ടായതിന് പിന്നാലെ രാജ്യത്ത് ആദ്യമായി ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഉഷ്ണതരംഗം രേഖപ്പെടുത്തി. ഗുജറാത്തിലെ കച്ചിലും മഹാരാഷ്ട്രയിലെ സൗരാഷ്ട്രയുടെ ചില മേഖലകളിലുമാണ് തിങ്കളാഴ്ച ഉഷ്ണതരംഗം ഉണ്ടായത്.
ശരാശരി താപനിലയേക്കാള്‍ 5.1 ഡിഗ്രി ചൂട് വര്‍ധിക്കുന്നതിനെയാണ് ഉഷ്ണ തരംഗമായി കണക്കാക്കുന്നത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെയുള്ള കണക്കാണ് ദല്‍ഹിയിലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ടത്. മാര്‍ച്ച് ഒന്ന് മുതലാണ് ഉഷ്ണതരംഗത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്.
സൗരാഷ്ട്രയുടെ തീരപ്രദേശത്തും തെക്കന്‍ ഗുജറാത്തിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതായാണ് വിവരം. ഇന്ന് തെക്കന്‍ യുപി, മധ്യപ്രദേശ്, സൗരാഷ്ട്രയുടെ തീരപ്രദേശം, തെക്കന്‍ ഗുജറാത്ത്, നാളെ തെക്കന്‍ യുപി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യത പ്രവചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: