തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് അപ്രതീക്ഷിത അതിഥി എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. സൂപ്പര്‍ ഹിറ്റ് സംവിധായകന് പ്രിയദര്‍ശനാണ് ഞായറാഴ്ച കോട്ടയക്കകത്തെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിയന് അരമണിക്കൂറിലേറെ അവിടെ ചെലവഴിച്ചു. അടിമലത്തുറയില്‍ ചിത്രീകരണം നടക്കുന്ന കുഞ്ഞാലി മരയ്ക്കാറുടെ സെറ്റില്‍ നിന്നാണ് പ്രിയന് എത്തിയത്. പ്രിയദര്‍ശനാണ് മരയ്ക്കാരുടെ സംവിധാനം നിര്‍വഹിക്കുന്നത്.
പ്രിയദര്ശന് വന്നതറിഞ്ഞ് സ്ഥാനാര്‍ത്ഥി കുമ്മനവും ഓഫീസസിലെത്തി. കുമ്മനത്തിന് വിജയം ആശംസിച്ച പ്രിയദര്ശന് എന്തു സഹായവും നല്‍കാമെന്നും ഉറപ്പു നല്കി.
ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, രഞ്ജിത്ത് കാര്ത്തികേയന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: