മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഇനി ഹോളീവുഡിലേക്കും. ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രമാണ് ബാബു ആന്റണി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഹോളീവുഡ് ചിത്രം.
വാറന്‍ ഫോസ്റ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റോബര് ഫര്ഹാമാണ് സിനിമയിലെ നായകന്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമാണ് ബുള്ളറ്റസ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ്.
ബോക്സിങ്, കരാട്ടെ, തുടങ്ങിയ ആയോദന കലകള്‍ അറിയാവുന്ന നിരവധി കാലാകാരന്മാര് ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
മലയാളത്തില്‍ കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണി അവസാനമായി ചെയ്ത സിനിമ. കളരി ഗുരുവായാണ് ഇതില്‍ ബാബു ആന്റണി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: