ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ സാം പിത്രോദയാണ് പാക്കിസ്ഥാനെ ന്യായീകരിച്ച് പ്രസ്താവന നടത്തിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവ് സൈന്യത്തിന്റെ ധീരതയെ ചോദ്യം ചെയ്തത്. ഏതാനും ഭീകരര്‍ ഇന്ത്യയില്‍ വന്ന് ആക്രമണം നടത്തിയതിന് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്നാണ് പിത്രോദ പറഞ്ഞത്. മുംബൈ ഭീകരാക്രമണ സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചടിക്കാതിരുന്നതിനേയും പിത്രോദ ന്യായീകരിച്ചു.
ഭീകരരെയും ഭീകരസംഘടനകളെയും സംരക്ഷിക്കുകയും അവര്‍ക്ക് സകല സഹായവും നല്‍കുകയും ചെയ്യുന്ന പാക്കിസ്ഥാനെ ന്യായീകരിച്ചുള്ള കോണ്‍ഗ്രസ് നേതാവിന്റെ അഭിമുഖം വലിയ വിവാദമാണ് ഉയര്‍ത്തിയത്. ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുകയും അവര്‍ക്കുള്ള സഹായം നിര്‍ത്തണമെന്നും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് കോണ്‍ഗ്രസ് പാക്കിസ്ഥാനെ അനുകൂലിച്ചത്.
ഇന്ത്യയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടനകള്‍ പാക്കിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ പാക് ചാരസംഘടനയും സര്‍ക്കാരും കരസേനയുമാണ് സഹായിക്കുന്നതെന്നും ലോകത്തിന് ബോധ്യമുള്ള കാര്യമാണ്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇത് അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനെ വെള്ളപൂശുന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്.
നാം തിരിച്ചടിച്ചോ; കോണ്‍ഗ്രസ് ചോദിക്കുന്നു
‘എട്ടു ഭീകരര്‍ (മുംബൈ, പുല്‍വാമ ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ച്) വരുകയും എന്തൊക്കെയോ ചെയ്യുകയും ചെയ്തു. അതിന് ഒരു രാജ്യത്തിന്റെ നേര്‍ക്ക് ചാടിക്കയറരുത്. ചിലര്‍ വന്ന് ആക്രമണം നടത്തിയതിന് ആ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് മണ്ടത്തരമാണ്, ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആക്രമണങ്ങളെപ്പറ്റി കൂടുതല്‍ അറിയില്ല. പക്ഷെ ഇത്തരം ആക്രമണങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ട്. മുംബൈയിലും നടന്നിട്ടുണ്ട്. അന്നും ഞങ്ങള്‍ക്ക് വിമാനം അയച്ച് പ്രതികരിക്കമായിരുന്നു. അതല്ല ശരിയായ മാര്‍ഗം. ഇതിനെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്.
ഞാന്‍ ന്യൂയോര്‍ക്ക് ടൈംസും മറ്റുമാണ് വായിക്കുക. അതിനാല്‍ വാര്‍ത്തകള്‍ വേറെ തരത്തിലാണ് എനിക്ക് ലഭിക്കുക.
നാം തിരിച്ചടിച്ചോ? നാം മുന്നൂറു പേരെ കൊന്നോ? അതെനിക്കറിയില്ല. പൗരനെന്ന നിലയ്ക്ക് എനിക്ക് അറിയേണ്ടതുണ്ട്. അതിനാല്‍ ചോദിക്കണ്ടേത് എന്റെ കടമയും. നിങ്ങള്‍ മുന്നൂറു പേരെ കൊന്നെന്നു പറയുമ്പോള്‍ എനിക്കറിയണം
(അത് സത്യമോയെന്ന്). അതിന് തെൡവു വേണം.
ഞാന്‍ ഗാന്ധിയനാണ്. കൂടുതല്‍ ദയ കാണിക്കണം. ചര്‍ച്ചകള്‍ (പാക്കിസ്ഥാനുമായി) നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: