തിരുവനന്തപുരം: ജന്മഭൂമിയുടെ രണ്ടാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നീലക്കുയുല് ആണ് മികച്ച സീരിയല്‍. നീലക്കുയിലിന്റെ സംവിധായകന് മഞ്ജു ധര്മ്മന് ആണ് മികച്ച സംവിധായകന്. മികച്ച നടനായി കിഷോറും (സീത, ഫ്ളവേള്സ്)നടിയായി സ്നിഷാ ചന്ദ്രനും (നീലക്കുയില്‍, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്
ജനപ്രിയ സീരിയല്‍ -വാനമ്പാടി(ഏഷ്യാനെറ്റ്),ജനപ്രിയ നടന് -അരുണ്‍( ഭാര്യ,ഏഷ്യാനെറ്റ്),ജനപ്രിയ നടി -നന്ദന ആനന്ദ്(ഭ്രമണം,മഴവില്‍ മനോരമ),സ്വഭാവ നടന്-വിഷ്ണു പ്രകാശ്-(ഭാഗ്യജാതകം,മഴവില്‍ മനോരമ),സ്വഭാവ നടി-ബിന ആന്റണി(വിവിധ സീരിയലുകള്‍),കോമഡി ടീം- (കോമഡി ഉത്സവം,ഫ്ളവേഴ്സ്),ഹാസ്യനടന്-ജയകുമാര്‍(തട്ടീംമുട്ടീം,മഴവില്‍ മനോരമ),ഹാസ്യനടി-മഞ്ജു പിള്ള(തട്ടീംമുട്ടീം,മഴവില്‍ മനോരമ),തിരക്കഥ-പ്രദീപ് പണിക്കര്‍ (കറുത്തമുത്ത് ,ഏഷ്യാനെറ്റ്), എഡിറ്റര്‍-രാജേഷ് തൃശ്ശൂര്‍ (ഭാര്യ,ഏഷ്യാനെറ്റ്), ക്യാമറ-ഹരിലാല്‍ വി (ജാനി,സൂര്യ ടിവി),ബാലതാരം-അല്‍സബിത്ത്(ഉപ്പും മുളകും, ഫ്ളവേഴ്സ്).
സംവിധായകന് വയലാര്‍ മാധവന് കുട്ടി(ചെയര്മാന്), സംവിധായകന് കലാധരന്‍, നര്‍ത്തകി കലാമണ്ഡലം സത്യഭാമ, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന് ,പി. ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: