ശാസ്ത്രീയ നാമം: Chonemorpha macrophylla
സംസ്‌കൃതം: മൂര്‍വ, മൂര്‍വി, മധുശ്രേണി, ധനുര്‍മാല
തമിഴ്: കുരുമ്പ
എവിടെ കാണാം: മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അരുവികളുടെ ഓരത്തും പാറക്കെട്ടുകളിലും കാണാം.
പ്രത്യുത്പാദനം: തണ്ട് നട്ട്
ഔഷധപ്രയോഗങ്ങള്‍:
പെരുങ്കുരുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍, കല്‍ക്കത്തിനായി അമുക്കുരം, നായ്‌ക്കുരണ വിത്ത്, പെരുങ്കുരുമ്പ വേര് ഇവ ഓരോന്നും പതിനഞ്ചുഗ്രാം അരച്ചു കലക്കിയെടുത്തത് എല്ലാം ഒരുമിച്ചെടുത്ത് മെഴുകുപാകത്തില്‍ തൈലം കാച്ചിതേച്ചാല്‍ പുരുഷലിംഗം തടിക്കുകയും വളരുകയും ചെയ്യും. പെരുങ്കുരുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര്, കുടകപ്പാലയില ഇവ സമം ചേര്‍ത്ത് ഈരണ്ടു തുള്ളി വീതം കണ്ണുകളില്‍ നിറച്ചു വെച്ചാല്‍ കണ്ണിലെ ചുവപ്പ്, പൂവ്, വേദന എന്നിവ മാറും.
പെരുങ്കുരുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 28 മില്ലി വീതം ദിവസം ഓരോ സ്പൂണ്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ടു നേരം സേവിച്ചാല്‍ കുടലിലെ പഴുപ്പ്, വ്രണം, കോഷ്ഠവാതം, മലബന്ധം എന്നിവ ശമിക്കും. പെരുങ്കുരുമ്പ വേര്, കടുകുരോഹിണി, ചിറ്റമൃത്, കാട്ടുപടവലം, പാടക്കിഴങ്ങ് ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ചിലെ കഫക്കെട്ട്, ഛര്‍ദ്ദി, ശരീരം ചൊറിച്ചില്‍, ശരീരം ചുട്ടുനീറ്റല്‍ എന്നിവ ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: