ബാലു വര്‍ഗ്ഗീസിനെ നായകനാക്കി ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ’ചിത്രീകരണം പൂര്‍ത്തിയായി. പ്രണയവും വിരഹവും മധുരം കിനിയുന്ന ഓര്‍മ്മകളായി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.
കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ ,സംഭവങ്ങള്‍ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്.
പ്രമുഖ സംവിധായകന് ലാല്‍ജോസ്, സംസ്ഥാനഅവാര്‍ഡ് ജേതാവ് സാവിത്രി ശ്രീധരന്, ഇന്ദ്രന്‍സ്, ബാലുവര്‍ഗ്ഗീസ്, രണ്‍ജി പണിക്കര്‍, നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്സണ് ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സ്നേഹാ ദിവാകരന്, നന്ദന വര്‍മ്മ, വത്സലാ മേനോന്, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: