കൊച്ചി: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൊച്ചിയില്‍ പെരുകുന്നു. പോയ വര്‍ഷം 1036 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്വര്ഷത്തിന്റെ ഇരട്ടിയോളം; 2017ല്‍ 663 കേസുകളായിരുന്നു. കേസെണ്ണം അതിക്രമങ്ങള്‍ പേടിപ്പെടുത്തുംവിധം വര്‍ധിച്ചതായി കാണുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 584 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നഗരത്തിലെ സ്വകാര്യ ബസുകളിലടക്കം പൊതുസ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ട്. സ്ത്രീകള്‍ പ്രതികരിച്ചാല്‍ പൊതുസമൂഹവും പിന്തുണയ്ക്കുന്നില്ലെന്ന പരാതികളുമുണ്ട്. സ്ത്രീകള്‍ക്ക് പുറമേ കുട്ടികളുടെ അവസ്ഥയും പേടിപ്പെടുത്തുന്നതാണ്. തിരക്കുള്ള ബസുകളില്‍, സ്കൂളുകളില്‍, ട്യൂഷന് സെന്ററുകളില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്.
2017-18 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 68 കോടി രൂപയാണ് സ്ത്രീസുരക്ഷക്കായി വകയിരുത്തിയിരുന്നത്. ഇതില്‍ 12 കോടി രൂപ വിവിധ ജില്ലകളില്‍ പിങ്ക് കണ്ട്രോള് റൂമുകള്‍ ആരംഭിക്കാനും. 34 കോടി ബോധവല്‍ക്കരണ- പ്രതിരോധ പരിശീലന പരിപാടികള്‍ക്കുമായി വകയിരുത്തിയിരുന്നു. എന്നാല്‍, കൊച്ചിയില്‍ ഇതൊന്നും പ്രാവര്‍ത്തികമായില്ല എന്ന് തെളിയിക്കുന്നതാണ് 2018ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: