ഗ്വാളിയോര്‍: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ഇന്ന് ഗ്വാളിയോറില്‍ തുടക്കം. ദേശസുരക്ഷ, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പ്രതിനിധിസഭയില്‍ ചര്‍ച്ചയാവുമെന്ന് ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് അറിയിച്ചു.
ഇന്ന് രാവിലെ 8.30ന് കേദാര്പൂര് സരസ്വതി വിദ്യാമന്ദിറില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ദീപം തെളിയിക്കുന്നതോടെ പ്രതിനിധിസഭയ്ക്ക് തുടക്കമാകും. ആര്‍എസ്എസിന്റെ അഖില ഭാരതീയ തലത്തില്‍ ചുമതല നിര്‍വഹിക്കുന്നവരും സോണല്‍, സംസ്ഥാന ചുമതലക്കാരും മറ്റു പ്രതിനിധികളുമാണ് പ്രതിനിധിസഭയില്‍ പങ്കെടുക്കുന്നത്. ബിജെപി, വിഎച്ച്പി, എബിവിപി, ബിഎംഎസ് അടക്കം 39 പരിവാര്‍ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ആര്‍എസ്എസിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രതിനിധിസഭയില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പരിവാര്‍ നേതൃത്വം ഗ്വാളിയോറിലെത്തും. ഇന്ന് വിവിധ വിഷയങ്ങളിലുള്ള പ്രമേയാവതരണം സഭയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: