ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ കൈമാറാനുള്ള സമയം മൂന്നു തവണയാണ് പാക്കിസ്ഥാന്‍ മാറ്റിയത്. ആദ്യം നാലു മണിക്കെന്നും പിന്നീട് ആറുമണിയിലേക്കും എട്ടുമണിയിലേക്കും മോചനം നീണ്ടു. ഒടുവില്‍ 9.20 ഓടെയാണ് അഭിനന്ദനെ അതിര്‍ത്തിക്കിപ്പുറത്തേക്ക് എത്തിച്ചത്. മോചനത്തിന് തൊട്ടു മുമ്പ് ഒന്‍പതു മണിയോടെ പാക് മാധ്യമങ്ങള്‍ അഭിനന്ദന്റെ വീഡിയോയും പുറത്തുവിട്ടു.
പാക്കിസ്ഥാന്‍ സൈന്യത്തെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ജനീവ കരാറിന്റെ ലംഘനമാണ്. ജനീവ കരാര്‍ പ്രകാരം തോക്കിന്‍ മുനയില്‍ തടവിലായ സൈനികന്റെ വീഡിയോ ചിത്രീകരിക്കാന്‍ പാടില്ല. അഭിനന്ദന്റെ മോചനം വൈകിക്കുന്നതിനൊപ്പം അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക് സൈന്യം അതിശക്തമായ ആക്രമണം നടത്തി. ലഘു പീരങ്കികള്‍ പോലും പാക് സൈന്യം വിവിധ സെക്ടറുകളില്‍ വിന്യസിച്ചു.
മെന്ദാര്‍, പൂഞ്ചിലെ ബലാകോട്ട്, കൃഷ്ണഗാട്ടി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരേയാണ് ആക്രമണം ശക്തമായിരിക്കുന്നത്. നിയന്ത്രണ രേഖയില്‍ നൗഷേരാ സെക്ടറിലും പാക് സൈന്യം അതിരൂക്ഷമായ വെടിവെയ്‌പ്പ് നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: