Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പന്ത്രണ്ടു മിറാഷുകള്‍, 21 മിനിറ്റ്; വര്‍ഷിച്ചത് 1000 കിലോ ബോംബ്

S. Sandeep by S. Sandeep
Feb 26, 2019, 08:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ കൃത്യം പന്ത്രണ്ടാം ദിനം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണം. പന്ത്രണ്ട് യുദ്ധവിമാനങ്ങള്‍ 21 മിനിറ്റ് മാത്രം നീണ്ടുനിന്ന വ്യോമാക്രമണത്തിലൂടെ മുന്നൂറ്റമ്പതിലേറെ ഭീകരരെ കൊന്നൊടുക്കി. പാക് അധിനിവേശ കശ്മീരിനപ്പുറമുള്ള പാക് പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബലാകോട്ട്, മുസഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് വ്യോമസേന നിശ്ശേഷം തകര്‍ത്തത്. ആയിരം കിലോ ബോംബാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് മണ്ണില്‍ വര്‍ഷിച്ചത്.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് ശേഷം ഇതാദ്യമായി വ്യോമസേന അതിര്‍ത്തിക്കപ്പുറത്ത് നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രഹരശേഷി തെളിയിക്കുന്നതായി. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിന്റെ നാണക്കേടിലാണ് പാക്കിസ്ഥാന്‍. അന്താരാഷ്‌ട്ര സമൂഹവും ഒറ്റക്കെട്ടായി ഇന്ത്യക്ക് പിന്നില്‍ അണിനിരന്നു.

ഗ്വാളിയാറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്‌ക്ക് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഒന്‍പതാം സ്‌ക്വാഡ്രണില്‍പ്പെട്ട പന്ത്രണ്ട് മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് നിയന്ത്രണ രേഖ മറികടന്ന് പാക് മണ്ണില്‍ ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചെത്തിയത്. 325 ഭീകരരും 25-27 പരിശീലകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാസഹോദരന്‍ യൂസഫ് അസറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍  എന്നീ ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഖാണ്ഡഹാറിലേക്ക് വിമാനം റാഞ്ചിക്കൊണ്ട് പോയി മസൂദ് അസറിനെ രക്ഷിച്ച യൂസഫ് അസര്‍ അടക്കമുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാന്‍ഡര്‍മാരെല്ലാം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

നിയന്ത്രണ രേഖയില്‍ നിന്ന് 80 കിലോമീറ്റര്‍ അകത്താണ് ബലാകോട്ട് നഗരം. ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഭീകര ക്യാമ്പില്‍ എഴുനൂറോളം ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടായിരുന്നു. പുല്‍വാമയില്‍ ഫെബ്രുവരി 14ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടന്ന ചാവേറാക്രമണത്തിന് മറുപടി നല്‍കാന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയ മോദി സര്‍ക്കാരിന്റെ നടപടി അതിര്‍ത്തിക്കപ്പുറത്തേക്ക് ഭീകരവിരുദ്ധ പോരാട്ടം കൊണ്ടുപോകാന്‍ സൈന്യത്തിന് പ്രചോദനം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒരോ നിമിഷവും നടപടികള്‍ നിരീക്ഷിച്ചുകൊണ്ട് ദല്‍ഹിയിലെ ഓപ്പറേഷന്‍ കമാന്‍ഡില്‍ ഉണ്ടായിരുന്നു.

രാവിലെ 5.12ന് പാക് സൈനിക വക്താവാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണ വിവരം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. രാവിലെ 11.30ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പത്രസമ്മേളനത്തില്‍ മാത്രമാണ് ഇന്ത്യ വ്യോമാക്രമണത്തിന് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. അതിന് മുമ്പായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകകക്ഷി യോഗം കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മൂന്ന് മേഖലകളില്‍ വൈകുന്നേരത്തോടെ പാക് സൈന്യം കനത്ത വെടിവെപ്പാരംഭിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായാല്‍ നേരിടാന്‍ അതിര്‍ത്തിയിലുടനീളം വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു സൈനിക മേധാവികളുമായും ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

India

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

Sports

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

News

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ട് പേർ അറസ്റ്റിൽ

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇസ്ലാമിക് രാജ്യങ്ങളും : പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അംഗീകരിക്കാതെ ഒഐസി

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies