തൊടറി സിനിമയിലെ പരുക്കനായ മുറച്ചെറുക്കന് മലയാളത്തിലേക്ക്. മഹാരാജാസ് കോളേജിൽ പോപ്പുലര്ഫ്രണ്ട് അക്രമികളാൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കഥ പറയുന്ന ‘പദ്മവ്യൂഹത്തിലെ അഭിമന്യൂവില് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ചിത്രം ഈ മാസം റിലീസ് ചെയ്യും. സ്വരൂപ്എന്ന നടന്റെ അഭിനയ ജീവിതത്തിലെ നല്ലൊരു കഥാപാത്രമായിരുന്നു തൊടറിയിലെ മുറൈ മാമൻ. പ്രഭു സോളമൻ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത തൊടറിയില് നായിക കീത്തിസുരേഷിന്റെ മുറച്ചെറുക്കനായാണ് അഭിനയിച്ചത്.
വയനാട് സ്വദേശിയായ പുതുമുഖം ആകാശ് അഭിമന്യുവായി വേഷമിടുന്നു. ഇന്ദ്രൻസും ശൈലജയും അഭിമന്യുവിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നു. പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി 25 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്.
സ്വരൂപിന്റെ മുത്തച്ഛൻ കൃഷ്ണൻകുട്ടപിള്ള ഭാഗവതർ കോഴിക്കോട് നഗരത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. കുടുംബസമേതം അയർലണ്ടിൽ താമസമാക്കിയ സ്വരൂപ് സിനിമക്ക് വേണ്ടിമാത്രമാണ് ഇന്ത്യയിലേക്ക് വന്നത്. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്ന ലിസബേബി (സ്വാമിനാഥൻ പിള്ള) സ്വരൂപിന്റെ അമ്മ പ്രേമയുടെ കസിൻ ആണ്. എന്നുൾ ആയിരം എന്ന സിനിമയിൽ നായികയുടെ ചേട്ടൻ കഥാപാത്രമായി അഭിനയിച്ചെങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത് കീർത്തിസുരേഷിനും ധനുഷിനുമൊപ്പം ചെയ്ത തൊടറിയിലെ കഥാപാത്രത്തിലൂടെയാണ്. തുടർന്ന് രാഘവേന്ദ്രറാവുവിന്റെ തെലുഗ് പുരാണസിനിമയിൽ വേഷമിട്ടു.
കോഴിക്കോട്, കൊച്ചി, വട്ടവട എന്നിവിടങ്ങളിലായാണ് അഭിമന്യുവിന്റെ ചിത്രീകരണം നടന്നത്. അനൂപ് ചന്ദ്രൻ, സോനാ നായർ, സൈമൺ ബ്രിട്ടോ എന്നിവരോടൊപ്പം ധാരാളം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാവുന്നു. ഷാജി ജേക്കബ് ക്യാമറയും, അഭിലാഷ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളിയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സന്ദീപ് അജിത്കുമാർ, അസോസിയേറ്റ് ഡയറക്ടർ പ്രദീപ് കടിയങ്ങാട്, അസോസിയേറ്റ് ക്യാമറാമാൻ അജി വാവച്ചൻ, മേക്കപ്പ് റോയ് പെല്ലിശ്ശേരി, വസ്ത്രാലങ്കാരം അരവിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: