കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് 25ന് തിയേറ്ററുകളിലെത്തും. രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഗോകുല്‍ സുരേഷ് ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പുതുമുഖ താരമായ സായ ഡേവിഡാണ് നായിക. അഭിരവ്ജനന് ചിത്രത്തില്‍ മുഴുനീള വേഷം ചെയ്യുന്നു.
മനോജ് കെ. ജയന്, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ടിനി ടോം, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഷാജു ശ്രീധര്‍, മേനക സുരേഷ്കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിര്‍മാതാവായ സുരേഷ്കുമാറും സുപ്രധാന വേഷം ചെയ്യുന്നു. ഗോവയിലെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അഭിനന്ദന് രാമാനുജമാണ്. സംഗീത സംവിധാനം ഗോപി സുന്ദര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: