എ കെഎസ്.ഫിലിംസിന്റെ ബാനറില്‍ സുജി ദാമോദരന്‍ നിര്‍മിക്കുന്ന ”അടുത്ത ചോദ്യം” എന്ന ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു. എകെഎസ്.നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമ ക്രൈം സസ്പെന്‍സ് ത്രില്ലറാണ്.
സത്താര്‍ നബി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ്, ബെന്നി ജോണ്‍, ജോസഫ്, സി.രഘുനാഥ്, ശിവദാസ്, വര്‍ഷ, ആരതി, അവന്തിക തുടങ്ങിയവരഭിനയിക്കുന്നു.
ഉത്പല്‍ വി.നായനാര്‍ ഛായാഗ്രാഹണവും പി.സി. മോഹനന് ചിത്രസന്നിവേശവും റോയി പല്ലിശ്ശേരി ചമയവും സുനില്‍ നടുവത്തില്‍ വസ്ത്രാലങ്കാരവും ബിനിത് ബത്തേരി കലാസംവിധാനവും ഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു.
കെ. വി. എസ്.കണ്ണപുരം, ജയവിശാഖന്‍ എന്നിവരുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്, ശ്രീകാന്ത്ഹരിഹരന് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: