ലഖ്നൗ : സേനയുടെ ഭാഗമാക്കാന്‍ സൂപ്പര്‍ നായകളെ തിരഞ്ഞ് ഉത്തര്‍ പ്രദേശ് പോലീസ്. കുറ്റവാളികളേയും ഭീകരരേയും മണത്ത് കണ്ടെത്താന്‍ അതീവ കഴിവും ചുറുചുറുക്കുമുള്ള നായകള്‍ക്കാണ് മുന്‍ഗണന.
75 ജില്ലകളുള്ള യുപിയില്‍ 28 പോലീസ് നായകള്‍ മാത്രമാണുള്ളത്. പ്രശ്ന ബാധിത പ്രദേശങ്ങളായ ഫെയ്സബാദ്, ലഖ്നൗ, വാരാണസി, മഥുര എന്നിവിടങ്ങളില്‍ പോലീസ് സേനയ്ക്ക് ഒരുനായ മാത്രമേയുള്ളൂ. ഇതാണ് എണ്ണം വര്‍ധിപ്പിക്കാന്‍ പോലാസ് തീരുമാനിച്ചത്.
സൂപ്പര്‍ നായ ആയി തെരഞ്ഞെടുന്നതിന് യോഗ്യതകളും ഉണ്ട്. ആറു മുതല്‍ എട്ടുമാസം വരെ മാത്രമേ പ്രായം പാടൊള്ളൂ. അതും നല്ല ചുറുചുറുക്കുണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന നായകള്‍ക്ക് ഗ്വാളിയാറിലുള്ള ബിഎസ്എഫിന്റെ നാഷണല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്സ്, പഞ്ച്കുലയിലെ ഐടിബിപിയുടെ ട്രെയിനിങ് സെന്റര്‍, ആള്‍വാറിലെ എസ്എസ്ബിയുടെ ഡോഗ് കം ബ്രീഡിങ് സെന്റര്‍ എന്നിവിടങ്ങളില്‍ കഠിന പരിശീലനവും ഉണ്ടാകും. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നായകള്‍ക്കാണ് സേനയിലേക്ക് വഴി തുറക്കുക.
കൂടാതെ നായയെ നോക്കുന്നയാള്‍ക്കും പരീശീലനം ഉണ്ട്. ഈ കാലയളവില്‍ മിഡ്ടേം ബ്രേക്ക് അല്ലാതെ ഒരു ദിവസം പോലും ഇയാള്‍ക്ക് ലീവ് ഉണ്ടാകില്ല. പരിശീലനം പൂര്‍ത്തിയാക്കിയശേഷം പ്രാക്ടിക്കലും, എഴുത്ത് പരീക്ഷയും പാസ്സായെങ്കില്‍ മാത്രമേ ഇയാള്‍ക്ക് നായയെ നോക്കി നടത്താനുള്ള സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: