ന്യൂദല്‍ഹി:അന്തരീക്ഷമലിനീകരണം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ ഡല്‍ഹിയില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസം സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.
ഞായറാഴ്‌ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്‌ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
ദല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലേയും അന്തരീക്ഷം വളരെ മോശമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്നനിലയിലാണ്. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ദല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: