ആള്‍ലൈറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേഷ് രാജ് നിര്‍മ്മിച്ച് ദേശിയ പുരസ്കാര ജേതാവായ അശോക് ആര് നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നാമം.
സമൂഹത്തില്‍ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത മൂല്ല്യങ്ങളുടെ വേരുകള്‍ തിരയുകയാണ് നാമത്തിലൂടെ. മാതൃ,പിത്രു,പുത്ര ബന്ധത്തിന്റെ വേര്‍തിരിചെടുക്കാനാകാത്ത കണ്ണികളുടെ മാതൃകകളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രമേശനും,റീനയും,വിഷ്ണുവും. അനാഥത്വത്തിന്റെ ഏകാന്തതയില്‍ ജീവിച്ച രമേശന് റീന തണലാകുബോള് രമേശന്റെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നു. അവര്‍ക്കിടയില്‍ സ്വപ്ന സാഫല്യമായ മകന്റെ(വിഷ്ണു)കടന്നു വരവോടെ സ്നേഹത്തിന്റെ,വിരഹത്തിന്റെ,ഒറ്റപ്പെടലിന്റെ പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.ബിനീഷ് കൊടിയേരി രമേശനാവുമ്പോള്‍ റീനയായി ആത്മീയ രാജന് എത്തുന്നു.
കഥയും സംവിധാനവും അശോക് ആര് നാഥ്,നിര്‍മ്മാണം മഹേഷ് രാജ്,ക്യാമറ സുനില്‍ പ്രേം,മേക്കപ്പ് രതീഷ് അമ്പാടി,ആര്‍ട്ട് പ്രദീപ് പത്ഭനാഭന്,വസ്ത്രാലങ്കാരം റാണാ പ്രതാപ്,എഡിറ്റിംഗ് ബി.ലെനിന്,പ്രൊഡക്ഷന്‍ കണ്ട്രോളര് സനല്‍ വെള്ളായണി,സ്റ്റില്‍ അജിത്ത് വി ശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് മുരളി ഗുരുവായൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിനി എന്‍ എസ്,ഓണ്‍ലൈന്‍ പ്രമോഷന് മനോജ് നടേശന്,ഷാജി ദേവരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: