ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാന്‍ കരുത്തുറ്റ മാനേജര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് (എന്‍ഐബിഎം) വര്‍ഷംതോറും നടത്തുന്ന പ്രോഗ്രാമാണ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്) അഥവാ- PGDM (B&FS).
രണ്ടു വര്‍ഷത്തെ ഈ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സില്‍ സമര്‍ത്ഥരായ ബിരുദധാരികള്‍ക്ക് പഠിക്കാം. മാനേജ്മെന്റ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.
വിജയകരമായി പഠനം പൂര്‍ത്തിയാക്കി പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് എന്ന നിലയില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഒപ്പിട്ട പിജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് സമ്മാനിക്കുന്നത്. നാളിതുവരെ പഠിച്ചിറങ്ങിയ ബാച്ചുകളിലെ മുഴുവന്‍പേര്‍ക്കും ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളിലും മറ്റും എക്സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പുതിയ ബാച്ച്: 2019-21 വര്‍ഷത്തെ പിജിഡിഎം (ബി ആന്റ് എഫ്എസ്) കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദധാരികള്‍ക്ക് കകങഇഅഠ 2018/XAT 2019/ 2019 സ്കോര്‍ നേടാന്‍ കഴിയുന്നപക്ഷം അപേക്ഷിക്കാവുന്നതാണ്. ൈഫനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2019 ജൂണ്‍ 30-നകം യോഗ്യത തെളിയിച്ചാല്‍ മതി.
അപേക്ഷ ഓണ്‍ലൈനായി www.pgdm.nibmindia.org, www.nibmindia.org- എന്നീ വെബ്സൈറ്റുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
സെലക്ഷന്: iim-cat/xat/cmat അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഏപ്രില്‍ മാസത്തില്‍ റൈറ്റിംഗ് എബിലിറ്റി ടെസ്റ്റിനും (ണഅഠ), വ്യക്തിഗത അഭിമുഖത്തിനും (പിഐ) ക്ഷണിക്കും. ബംഗളൂരു, മുംബൈ, പൂനെ, ദല്‍ഹി, ലക്നൗ, കൊല്‍ക്കത്ത പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ടെസ്റ്റിലും അഭിമുഖത്തിലും മറ്റും മികവ് പുലര്‍ത്തുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് ഓഫര്‍ അറിയിക്കും. അറിയിപ്പ് കിട്ടി മൂന്ന് ആഴ്ചക്കുള്ളില്‍ ആദ്യ ഗഡു ഫീസ് അടയ്ക്കണം. നിലവില്‍ 12 ലക്ഷം രൂപയാണ് മൊത്തം കോഴ്സ് ഫീസ്.
പഠന വിഷയങ്ങള്‍: ബാങ്ക് ധനകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ഫിനാന്‍സ്, ഇക്കണോമിക്സ്, ഓപ്പറേഷന്‍സ്, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, ജനറല്‍ മാനേജ്മെന്റ്, ബാങ്കിംഗ് സിസ്റ്റംസ് ആന്റ് പ്രോഡക്ട്സ്, അസ്സറ്റ് ആന്റ് ലയബിലിറ്റി മാനേജ്മെന്റ്, ക്രഡിറ്റ് അപ്രൈസല്‍ ആന്റ് മാനേജ്മെന്റ്, റിസ്ക് മാനേജ്മെന്റ്, ട്രഷറി ആന്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്റ് ഫോറെക്സ് മാനേജ്മെന്റ്, ബാങ്ക് റെഗുലേഷന്, ലീഡര്‍ഷിപ്പ് ആന്റ് സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവ പാഠ്യവിഷയങ്ങില്പ്പെടും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, റൂറല്‍ ആന്റ് മൈക്രോഫിനാന്‍സ്, ഹെല്‍ത്ത് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് ആന്റ് സ്ട്രക്ചേര്‍ഡ് ഫിനാന്‍സ് എന്നീ പ്രത്യേക വിഷയങ്ങളും പഠിപ്പിക്കും. പേഴ്സണാലിറ്റി ഡവലപ്മെന്റ് വര്‍ക്ക്ഷോപ്പും പ്രോജക്ട് വര്‍ക്കും കമ്പ്യൂട്ടിംഗ് സ്കില്‍സ് പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.nibmindia.org ല്‍ ലഭ്യമാകും. വിലാസം: :- The Dean Education & Principal, National Institute of Bank Management, NIBM-PO, Kondhwekhurd, Pune- 411048, Email: [email protected]. Phone: 020-26716000.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: