2019 ഏപ്രില്‍ 19. പ്രേക്ഷക ലോകം കാത്തിരിക്കുന്ന തിയതി.ഹോളിവുഡില്‍ വേഗതയുടെ ത്രസിപ്പിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9-ാം ഭാഗം അന്നാണിറങ്ങുന്നത്. ലോകത്തെ പണംവാരി ചിത്രങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഈ വേഗതയുടെ സിനിമാ പരമ്പരയിലെ 10-ാം സിനിമയും താമസിയാതെ ഉണ്ടാകും.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയുടെ ജീവാത്മാവും പരമാത്മാവും പ്രധാന നടനുമായ വിന് ഡീസില്‍ തന്നെയാണ് പുതിയ ചിത്രത്തിലെ നായകന്. ഇതിന്റെ ട്രയിലര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ബ്രസീല്‍, ജപ്പാന്, മെക്സിക്കോ തുടങ്ങിയ ലോകത്തിലെ എണ്ണപ്പെട്ട രാജ്യങ്ങളിലെ ലൊക്കേഷനുകളിലാണ് ഈ പരമ്പര സിനിമകള്‍ നേരത്തെ ചിത്രീകരിച്ചിട്ടുള്ളത്. 9-ാം ഭാഗത്തിന്റെ ചിത്രീകരണം ആഫ്രിക്കയിലായിരിക്കും. കഴിഞ്ഞ സിനിമകളിലെ പ്രധാന നായികാ നായകന്മാര് തന്നെയാവും പുതിയ പരമ്പരയിലും. എന്നാല്‍ ബോണ്‍ പരമ്പരയിലെ നായകനായ നായ മാറ്റ് ഡെമനും മിക്കവാറും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് മാറ്റ് ഡെമന്റെ ആരാധകരെ കുറച്ചൊന്നുമല്ല ആഹ്ളാദിപ്പിക്കുന്നത്.
പക്ഷേ ഈ ചിത്രവുമായി ബന്ധപ്പെട്ട് മാറ്റ് ഡെമന്റെതായി വന്നിട്ടുള്ള പോസ്റ്റര്‍ ആരാധകരുടെ സൃഷ്ടിമാത്രമാമെന്നും പറയപ്പെടുന്നു. പോള്‍ വാക്കറുടെ സഹോദരന്മാരായ കലെബ്, കോഡി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7-ാം ഭാഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് പോള്‍ വാക്കര്‍ മരിക്കുന്നതും പകരം സഹോദരന്മാര് അഭിനയിച്ച് ചിത്രം പൂര്‍ത്തിയാക്കിയതും. ചിലപ്പോള്‍ പത്താം ഭാഗത്തിലായിരിക്കാം ഇവര്‍ അഭിനയിക്കുക.
ഈ പരമ്പരയിലെ 6-ാം ചിത്രമാണ് കൂടുതല്‍ പണം വാരിയത്. അത് ഹോളിവുഡിലെ തന്നെ റെക്കോഡായിരുന്നു. 9, 10 ഭാഗങ്ങള്‍ ഈ റെക്കോഡും തകര്‍ക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പത്താംഭാഗം 2021 ലാകുമെന്നു കേള്‍ക്കുന്നു.ജസ്റ്റിന് ലിന് ആണ് രണ്ടിന്റേയും സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: