‘സഖാവ് സേതു ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു സിനിമയുടെ നായകന് ബിനീഷ് കൊടിയേരിയാണ് ഫേസ് ബൂക്കിലൂടെ റിലീസ് ചെയ്തത്. അടിയന്തരവസ്ഥക്കാലം പ്രമേയമാക്കി കൊച്ചിന് ഷീ മീഡിയയുടെ ബാനറില്‍ നവാഗതരായ ജിനേഷ് നന്ദനവും മഴയും ബിനീഷ് കോടിയേരിയെ നായക കഥാപാത്രമാക്കി കഥയും എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്ന ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് സഖാവ് സേതു.
അറിയപ്പെടുന്ന യുവ എഴുത്തുകാരി റിയാ ഫാത്തിമ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.പ്രശസ്ത ക്യാമറാമാന് അജയന് വിന്‍സന്റിന്റെ പ്രിയ ശിഷ്യനായ രാജേഷ് അഞ്ചുമൂര്‍ത്തി ആണ് സിനിമാട്ടോഗ്രാഫി നിര്‍വഹിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ശരത് മോഹനും മേക്ക് ഓവര്‍ രഞ്ജു രഞ്ജിമാറും ആണ് കൈകാര്യം ചെയ്യുന്നത്.
ഓഡിയോ ഡിസൈന്‍ കണ്ണന് വി ബി, വരികള്‍ ശരത്,റിയ,പി ആര് ഒ മനോജ് നടേശന്,ഷാജി ദേവരാജ്,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍ സുധീര്‍ കുട്ടായി, പശ്ചാത്തല സംഗീതം രാഘവേന്ദ്ര സി ആര്, സ്റ്റില്‍സ് ദീപ അലക്സ് എന്നിവരും നിര്‍വഹിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സിനിമാട്ടോഗ്രാഫിക്കും ശബ്ദസാങ്കേതികവിദ്യക്കും ഒരുപാട് പ്രാധാന്യം നല്കുന്നു. മെയ് മാസം തിയേറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: