ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാനിന്റെ ട്രെയ് ലര്‍ പുറത്തിറങ്ങി. ദീപാവലി ചിത്രമായി നവംബര്‍ 8 ന് ചിത്രം തിയേറ്ററുകളിലെത്തും.നേരത്തേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു.
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിലെ ആമിര്‍ ഖാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്. കൈയ്യില്‍ ഒരു മദ്യക്കുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ഫിരംഗിയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
ആമിറിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഫസ്റ്റ്ലുക്കും ഇതേപോലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്.
ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. ചിത്രത്തിന് അജയ് അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: