ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. സിനിമാ നടന് കൂടിയായ മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിതാരയും നിമിഷ സജയനുമാണ് നായികമാര്‍.
വി സിനിമാസ് ആണ് ‘ഒരു കുപ്രസിദ്ധ പയ്യന്’ നിര്‍മിക്കുന്നത്. നെടുമുടി വേണു, ദിലീഷ് പോത്തന്, സിദ്ധിഖ്, ബാലു വര്‍ഗീസ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയ താര നിരതന്നെ ചിത്രത്തിനായി അണി നിരക്കുന്നുണ്ട്. ‘ഒരു കുപ്രസിദ്ധ പയ്യന്’ നംവംബര്‍ 9ന് റിലീസ് ചെയ്യും.
ജീവന് ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്ബിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു. നേരത്തെ, മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: