ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂര്‍ തന്റെ 38-ാമത്തെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുംബൈയിലെ വസതിയില്‍ വെച്ച് നടന്ന ആഘോഷ പരിപാടിയില്‍ അടുത്ത സുഹൃത്തുങ്ങളും ബന്ധുക്കളുമാണ് പങ്കെടുത്തത്.
കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലി ഖാന്, സോഹ അലിഖാന്, കുനാല്‍ കെമ്മു, രണ്‍ധീര്‍ കപൂര്‍, ബബിത തുടങ്ങിയവരും ജന്മദിനം ആഘോഷിക്കാന്‍ എത്തിയിരുന്നു. നീ ഞങ്ങളുടെ റോക്ക്സ്റ്റാറാണെന്ന് എഴുതിയ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷം ആരംഭിച്ചത്. സോഹയും കരീഷ്മയും ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുങ്കുവെച്ചു.
തന്റെ ഏറ്റവും നല്ല സുഹൃത്തും സഹോദരിയുമാണ് കരീന എന്ന അടികുറിപ്പോടുകൂടിയാണ് കരീഷ്മ ചിത്രങ്ങള്‍ പങ്കുവെച്ചത്. എല്ലാവരും ബര്‍ത്ത് ഡേ ക്യാപ്പ് വെച്ചുകൊണ്ടുള്ള കുടുബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ആരാധകര്‍ ഏറെ കാത്തിരുന്ന ഒരാളെ ചിത്രങ്ങളില്‍ ഒരിടത്തും കാണാനില്ല. ബേബോയുടെ മകന് തൈമൂര്‍ അലി ഖാന് ചിത്രത്തിലെങ്ങും ഇല്ലാത്തത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ ആഘോഷ പരിപാടികള്‍ക്ക് മുമ്പ് വീടിന്റെ ബാല്‍ക്കണിയില്‍ വെച്ച് കരീന-സെയ്ഫ് ദമ്പതികള്‍ കുഞ്ഞു തൈമൂറുമാറുമായി ആരാധകരെ കൈവീശി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: